ഒളിവിലായിരുന്ന പാക് പ്രധാനമന്ത്രിയുടെ മകൻ നാട്ടിൽ തിരിച്ചെത്തി
text_fieldsഇസ്‍ലാമാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായതിനാൽ ഒളിവിൽ കഴിഞ്ഞിരുന്ന പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫിന്റെ മകൻ സുലൈമാൻ ശഹബാസ് നാട്ടിൽ തിരിച്ചെത്തി. നാലു വർഷത്തെ രാഷ്ട്രീയ പ്രവാസ ജീവിതത്തിനു ശേഷമാണ് സുലൈമാൻ പാകിസ്താനിലെത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ പ്രതി ചേർത്തതിനെ തുടർന്നാണ് ഇദ്ദേഹം രാജ്യംവിട്ടത്. ഏതാനും ഹിയറിങ്ങിനു മാത്രമാണ് ഇദ്ദേഹം കോടതിയിൽ ഹാജരായത്. ഡിസംബർ 13ന് മുമ്പ് കോടതിയിൽ കീഴടങ്ങണമെന്ന് സുലൈമാനോട് ഇസ്‍ലാമാബാദ് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം സമർപ്പിച്ച ജാമ്യഹരജി കോടതി തള്ളിയിരുന്നു. സുലൈമാൻ പാകിസ്താനിലെ വീട്ടിൽ തിരിച്ചെത്തിയതിന്റെ വിഡിയോ പാകിസ്താൻ മുസ്‍ലിം ലീഗ് ട്വീറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
വ്യാജകേസാണ് തനിക്കുമേൽ ചുമത്തിയതെന്നും സുരക്ഷ കണക്കിലെടുത്താണ് രാജ്യംവിട്ടത് എന്നുമാണ് നാട് വിട്ടതിനെ കുറിച്ച് സുലൈമാന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

