വൈദ്യുതി വിതരണം തടസ്സപ്പെട്ടതിൽ മാപ്പ് പറഞ്ഞ് പാക് പ്രധാനമന്ത്രി
text_fieldsഇസ്ലാമാബാദ്: രാജ്യത്ത് വൈദ്യുത വിതരണം തടസ്സപ്പെട്ടതിനാൽ ജനങ്ങൾക്കുണ്ടായ അസൗകര്യത്തിൽ മാപ്പ് ചോദിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ്. വൈദ്യുതി വിതരണം തടസ്സപ്പെട്ടതിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് രാജ്യത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. ഇതോടെ കറാച്ചി, ലാഹോർ, പെഷവാർ, ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെല്ലാം ഇരുട്ടിലായി.
ഗ്രിഡ് തകരാറാണ് വൈദ്യുതി ബന്ധം താറുമാറാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, പാകിസ്താനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൊവ്വാഴ്ച വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്. വിദേശനാണ്യ കരുതൽ ശേഖരം കുറയുന്നതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്താൻ നേരിടുന്നത്.
പ്രതിസന്ധി കാരണം ഊർജ്ജ സംരക്ഷണത്തിനായി ഷോപ്പിങ് മാളുകളും മാർക്കറ്റുകളും രാത്രി 8.30 മുതൽ അടച്ചിടാൻ ഈ മാസം ആദ്യം സർക്കാർ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ, വൈദ്യുതി വിതരണ സംവിധാനത്തിലെ സാങ്കേതിക തകരാർ മൂലം രാജ്യത്ത് 12 മണിക്കൂർ വൈദ്യുതി മുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

