നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധമില്ലെന്ന് പാക് സൈന്യം
text_fieldsഇസ്‍ലാമാബാദ്: രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് പാകിസ്താൻ സൈന്യം. ദേശീയ അസംബ്ലി പിരിച്ചുവിട്ട പശ്ചാത്തലത്തിൽ സ്വകാര്യ ചാനലിനോട് സംസാരിക്കവെ സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിഖാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാക് ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ ശിപാർശ പ്രസിഡന്‍റ് ആരിഫ് അൽവി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രതികരണം.
അതേസമയം, രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഉന്നത സൈനിക നേതൃത്വം കഴിഞ്ഞയാഴ്ച തന്നെ കണ്ടതായും ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചതായും പ്രധാനമന്ത്രി ഇംറാൻ ഖാൻ അഭിപ്രായപ്പെട്ടിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ മൂന്ന് നിർദേശമാണ് സൈന്യം മുന്നോട്ടുവെച്ചത്. ഇംറാൻ ഖാൻ രാജിവെക്കുക, അവിശ്വാസപ്രമേയം നേരിടുക, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നിവയാണിത്.
73 വർഷത്തിലധികം നീണ്ട അസ്ഥിത്വം നിറഞ്ഞ പാക് ഭരണത്തിൽ പകുതിയിലേറെയും രാജ്യം ഭരിച്ചത് പാക് സൈന്യമാണ്. സുരക്ഷയുടെയും വിദേശനയത്തിന്റെയും കാര്യങ്ങളിൽ അന്തിമ തീരുമാനവും സൈന്യത്തിന്റേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

