Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാവാത്ത മകളുടെ വിവാഹം എതിർത്തതിന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

text_fields
bookmark_border
പ്രായപൂർത്തിയാവാത്ത മകളുടെ വിവാഹം എതിർത്തതിന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി
cancel
Listen to this Article

ഇസ്ലാമാബാദ്: പ്രായപൂർത്തിയാവാത്ത മകളെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തെ എതിർത്ത ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. പാകിസ്താനിലെ ലക്കി ഷാ സദ്ദാർ ഏരിയയിലാണ് ദാരുണമായ സംഭവം. ഭാര്യ ബബ്ലി ജിസ്കാനിയെ ഭർത്താവ് സുൽഫിക്കർ ജിസ്കാനിയാണ് കൊലപ്പെടുത്തിയത്. ഇയാളെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

മകളായ ഹുമേരയെ ഒരു ലക്ഷം രൂപ പ്രതിഫലമായി വാങ്ങി ഒരാൾക്ക് വിവാഹം ചെയ്തുകൊടുക്കാനായിരുന്നു സുൽഫിക്കർ ജിസ്കാനിയുടെ തീരുമാനം. ഈ ശ്രമത്തെ എതിർത്തതിനാണ് ഭാര്യയെ സുൽഫിക്കർ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് ഇവരുടെ സഹോദരൻ മുനവ്വർ ജിസ്‌കാനി പൊലീസിനോട് പറഞ്ഞു.

കൂടാതെ, തന്റെ മറ്റ് രണ്ട് പെൺമക്കളെയും പണത്തിനായി സുൽഫിക്കർ വിറ്റതായി മുനവ്വർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ബബ്ലി ജിസ്കാനിയുടെ സഹോദരൻ മുനവ്വർ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം സംബന്ധിച്ച് വിശദമായ അന്വേഷണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെഹ്‌വാൻ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pak Man Kills Wife For Resisting Minor Daughter's Marriage
Next Story