Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിമത നേതാവിനെ അറസ്റ്റ്...

വിമത നേതാവിനെ അറസ്റ്റ് ചെയ്തതായി പാക് സേന

text_fields
bookmark_border
Gulzar Imam
cancel

കറാച്ചി: നിരോധിക്കപ്പെട്ട ബലൂച് നാഷനലിസ്റ്റ് ആർമി സ്ഥാപകനും ഉന്നത നേതാവുമായ ഗുൽസാർ ഇമാമിനെ അറസ്റ്റ് ചെയ്തതായി പാകിസ്താൻ സൈന്യം അറിയിച്ചു. ശാംബേ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുൽസാർ ഇമാം ആണ് ബലൂച് റിപ്പബ്ലിക്കൻ ആർമി, യുനൈറ്റഡ് ബലൂച് ആർമി എന്നീ സായുധ വിഭാഗങ്ങളെ സംയോജിപ്പിച്ച് ബലൂച് നാഷനലിസ്റ്റ് ആർമി സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത്. നിരവധി സുരക്ഷാ സൈനികർ കൊല്ലപ്പെട്ടത് ഉൾപ്പെടെ 12 തീവ്രവാദി ആക്രമണങ്ങൾ ബി.എൻ.എ നടത്തിയതായാണ് സൈന്യം പറയുന്നത്. രഹസ്യാന്വേഷണ വിഭാഗം മാസങ്ങളായി പിന്തുടർന്നാണ് അറസ്റ്റ് സാധ്യമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pak armyarrestrebel leader
News Summary - Pak army has arrested a rebel leader
Next Story