Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാക്-അഫ്ഗാൻ സംഘർഷം...

പാക്-അഫ്ഗാൻ സംഘർഷം രൂക്ഷം; 67 താലിബാൻകാരെ വധിച്ചതായി പാകിസ്താൻ

text_fields
bookmark_border
പാക്-അഫ്ഗാൻ സംഘർഷം രൂക്ഷം; 67 താലിബാൻകാരെ വധിച്ചതായി പാകിസ്താൻ
cancel
camera_alt

പ്രതീകാത്മക ചിത്രം 

ഇസ്‍ലാമാബാദ്: പാക്-അഫ്ഗാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ 67 താലിബാൻകാരെ കൂടി കൊലപ്പെടുത്തിയതായി പാകിസ്താൻ സുരക്ഷാസേന. താലിബാനെതിരെ ഫെബ്രുവരി 26ന് ആരംഭിച്ച ‘ഓപറേഷൻ ഗസാബ് ലിൽ ഹഖി’ന്റെ ഭാഗമായാണ് നടപടിയെന്ന് വിവരകാര്യ മന്ത്രി അത്താവുല്ല തറാർ അറിയിച്ചു. തെക്കുപടിഞ്ഞാറൻ അതിർത്തിയിലെ 16 സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച പുലർച്ചെ പാകിസ്താൻ ആക്രമണം നടത്തിയത്. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ മാത്രം 40 അഫ്ഗാൻ താലിബാൻകാർ കൊല്ലപ്പെട്ടു.

16 സ്ഥലങ്ങളിൽ അതിർത്തിക്കപ്പുറത്തുനിന്ന് താലിബാൻ ആക്രമണം നടത്തി. 25 സ്ഥലങ്ങളിൽ സൈന്യവുമായി വെടിവെപ്പുണ്ടായി. ഈ ഏറ്റുമുട്ടലുകളിൽ 27 താലിബാൻകാരാണ് കൊല്ലപ്പെട്ടത്. എല്ലാ ആക്രമണങ്ങളെയും ചെറുത്തുതോൽപിച്ചതായും പാകിസ്താൻ അവകാശപ്പെട്ടു. ബലൂചിസ്താൻ നോർത്തിലെ അർധസൈനിക ഫ്രോണ്ടിയർ കോർപ്സിലെ (എഫ്‌.സി) ഒരു സൈനികൻ കൊല്ലപ്പെടുകയും അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച, പാകിസ്താൻ സുരക്ഷാസേന 435 അഫ്ഗാൻ താലിബാൻകാരെ വധിച്ചതായും 630 പേർക്ക് പരിക്കേറ്റതായും മന്ത്രി പറഞ്ഞു. 188 ടാങ്കുകളും കവചിത വാഹനങ്ങളും നശിപ്പിച്ചു. 31 അഫ്ഗാൻ പോസ്റ്റുകൾ പിടിച്ചെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibanpakistan armyPakistan Afghanistan Conflict
News Summary - Pak-Afghan conflict; Pakistan says 67 Taliban killed
Next Story