Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചൈനീസ്​ തിട്ടൂരത്തിന്​ വഴങ്ങിയില്ല; അടച്ചുപൂട്ടുന്ന ഹോങ്​കോങ്​ പത്രത്തി​െൻറ അവസാന പ്രതി വാങ്ങാൻ വരിനിന്ന്​ ലക്ഷങ്ങൾ
cancel
Homechevron_rightNewschevron_rightWorldchevron_rightചൈനീസ്​ തിട്ടൂരത്തിന്​...

ചൈനീസ്​ തിട്ടൂരത്തിന്​ വഴങ്ങിയില്ല; അടച്ചുപൂട്ടുന്ന ഹോങ്​കോങ്​ പത്രത്തി​െൻറ അവസാന പ്രതി വാങ്ങാൻ വരിനിന്ന്​ ലക്ഷങ്ങൾ

text_fields
bookmark_border

ഹോങ്​കോങ്​: ചൈനയുടെ സമ്മർദങ്ങൾക്ക്​ വഴങ്ങാത്തതിന്​ ദേശീയ സുരക്ഷ നിയമം ചുമത്തി അടച്ചുപൂട്ടുന്ന ഹോങ്​കോങ്​ ഡെയ്​ലി പത്രത്തിന്​ വികാര നിർഭര യാത്രയയപ്പ്​ നൽകി ഹോങ്​കോങ്ങുകാർ. 80,000 കോപി വിറ്റഴിച്ചിരുന്ന പത്രം അവസാന ദിവസം അച്ചടിച്ചത്​ 10 ലക്ഷം കോപികൾ. ഹോങ്​കോങ്​ നഗരത്തിലുടനീളം ഏറെദൂരം നീണ്ട വരികളിൽ കാത്തുനിന്ന്​ അവ സ്വന്തമാക്കിയാണ്​ ജനം മടങ്ങിയത്​.

പത്രത്തിന്​ പിന്തുണ അർപിച്ച്​ ഓഫിസിനു മുന്നിൽ തടിച്ചുകൂടിയ ആൾക്കുട്ടത്തി​െൻറ വലിയ ചിത്രമായിരുന്നു പത്രത്തി​െൻറ മുഖപ്പേജ്​ നിറഞ്ഞുനിന്നത്​. പലയിടങ്ങളിലും വരി കിലോമീറ്ററുകൾ നീണ്ടു. എന്നിട്ടും പത്രം സ്വന്തമാക്കാതെ ആരും മടങ്ങിയില്ല.

പത്രത്തി​െൻറ സ്​ഥാപകനും ഉടമയും കഴിഞ്ഞ ഡിസംബർ മുതൽ ജയിലിലാണ്​. ചീഫ്​ എക്​സിക്യുട്ടീവും എഡിറ്റർ ഇൻ ചീഫും കഴിഞ്ഞ വ്യാഴാഴ്​ച പിടിയിലായി. എഡിറ്റോറിയൽ എഴുതുന്ന മുതിർന്ന മാധ്യമ പ്രവർത്തകനെ ബുധനാഴ്​ചയും കസ്​റ്റഡിയിലെടുത്തു. എല്ലാവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്​ വിദേശ ശക്​തികളുമായി ചേർന്ന്​ ഗൂഢാലോചനയിൽ പങ്കാളിയായെന്ന കുറ്റം, അതും ദേശീയ സുരക്ഷ നിയമപ്രകാരം.

പത്രത്തി​െൻറ ന്യൂസ്​റൂമിൽ കഴിഞ്ഞ ദിവസം റെയ്​ഡ്​ നടത്തിയ പൊലീസ്​ 'ആപ്​ൾ ഡെയ്​ലി' ആസ്​തികളും അക്കൗണ്ടുകളും മരവിപ്പിച്ചതോടെ അടച്ചുപൂട്ടുക മാത്രമായിരുന്നു മുന്നിലെ വഴി. പത്രത്തി​െൻറ വെബ്​സൈറ്റും ആപും സമൂഹ മാധ്യമ അക്കൗണ്ടുകളും ബുധനാഴ്​ച അർധ രാത്രിയോടെ അടച്ചുപൂട്ടുകയാണെന്നും അവസാന പത്രം വ്യാഴാഴ്​ച വിപണിയിലെത്തുമെന്നും​ മാനേജ്​മെൻറ്​ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ്​ അവസാന പ്രതിക്കായി 75 ലക്ഷം ജനസംഖ്യയുള്ള ഹോങ്​കോങ്​ കൂട്ടമായി തെരുവിലെത്തിയത്​.

ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി അടച്ചുപൂട്ടാൻ നേരത്തെ തീരുമാനമെടുത്തിരുന്നുവെന്ന്​ മുൻ അസോസിയേറ്റ്​ എഡി​റ്റർ ചാൻ പ്വിയാൻ പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിനാൽ ജീവനക്കാർക്കെതിരെ ഇനിയും നടപടിക്ക്​ സാധ്യതയുണ്ടെന്ന്​ അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​.

അവസാന പത്രം തയാറാക്കിയ ന്യൂസ്​റൂമിൽ ഗ്രൂപ്​ ഫോ​ട്ടോയെടുത്തും പരസ്​പരം ചേർത്തുപിടിച്ച്​ കരഞ്ഞും ജീവനക്കാർ വേദന പങ്കിടുന്ന രംഗം പകർത്താൻ മറ്റു മാധ്യമങ്ങളുടെ പ്രതിനിധികളുമെത്തി. ഇവരെ പിന്നീട്​ പൊലീസെത്തി പിരിച്ചുവിട്ടു.

അടച്ചുപൂട്ടിയതിനെതിരെ രാജ്യാന്തര സമൂഹം കടുത്ത വിമർശനവുമായി രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hongkongfinal copyApple Daily newspaper
News Summary - ‘Painful farewell’: Hongkongers queue for hours to buy final Apple Daily edition
Next Story