Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനമ്മളെ വീട്ടിനകത്ത്​...

നമ്മളെ വീട്ടിനകത്ത്​ ഇരുത്തിയിട്ട്​ അവരങ്ങ്​ അർമാദിക്കുവാന്നേ -വുഹാനിലെ സംഗീതോത്സവത്തിൽ ആർത്തുല്ലസിച്ച്​ ആയിരങ്ങൾ

text_fields
bookmark_border
നമ്മളെ വീട്ടിനകത്ത്​ ഇരുത്തിയിട്ട്​ അവരങ്ങ്​ അർമാദിക്കുവാന്നേ -വുഹാനിലെ സംഗീതോത്സവത്തിൽ ആർത്തുല്ലസിച്ച്​ ആയിരങ്ങൾ
cancel

വുഹാൻ: കൊറോണ വൈറസ്​ എന്നൊരു സാധനം ലോകത്ത്​ മുഴുവൻ പരന്നിട്ടുണ്ട്​ എന്ന് ഇവർ കേട്ടി​േട്ടയില്ലേ എന്ന്​ തോന്നിപ്പോകും ഈ വിഡിയോ കണ്ടാൽ. അതും കൊറോണ വൈറസ്​ ആദ്യം കണ്ടെത്തിയ സ്​ഥലത്ത്​ നിന്നുള്ള വിഡിയോ. ചൈനയിലെ വുഹാനിൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഗീത പരിപാടിയു​ടെ വിഡിയോ ആണിത്​. മാസ്​ക്​ പോലും ഇടാതെ ആയിരങ്ങളാണ്​ കൊറോണ വൈറസിന്‍റെ 'ജന്മനാട്ടിൽ' ​ആർപ്പുവിളിച്ചും ആടിപ്പാടിയും ആഘോഷത്തിമിർപ്പിൽ ആറാടുന്നത്​. തങ്ങളുടെ നാട്ടിൽ നിന്ന്​ പുറപ്പെട്ട്​ പോയൊരു 'സാധനം' ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന്​ ആളുകളെ വീടിനുള്ളിൽ 'പൂട്ടിയിട്ടിരിക്കുകയാണെന്ന്​' അറിഞ്ഞിട്ടുപോലുമില്ല എന്ന മട്ടിലുള്ള ആഘോഷം.

കൊറോണ വൈറസ്​ സാന്നിധ്യം ആദ്യം ക​ണ്ടെത്തിയ വുഹാനിൽ രണ്ട്​ ദിവസങ്ങളിലായി നടന്ന സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവലിലാണ്​ ആയിരങ്ങൾ പ​ങ്കെടുത്തത്​. മാസ്​ക്​ ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെ പാട്ടിനൊപ്പം തുള്ളിയും പരിപാടി കാമറയിൽ പകർത്തിയുമൊക്കെ അവർ ആഘോഷിക്കുന്നത്​ വിഡിയോയിൽ കാണാം.

ഇതിൽ അത്​ഭുതപ്പെടാനില്ലെന്നാണ്​ വുഹാൻ അധികൃതർ നൽകുന്ന വിശദീകരണം. വുഹാൻ നഗരം ഇപ്പോൾ കോവിഡ്​മുക്​തമാണെന്നാണ്​ ഔൃദ്യോഗിക രേഖകളിലുള്ളത്​. രണ്ടുമാസത്തിലേറെ നീണ്ട വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങളും ലോക്​ഡൗണും കൊണ്ടാണ്​ ഇത്​ സാധ്യമായതെന്നും അധികൃതർ പറയുന്നു.

ചൈനയിലെ ഏറ്റവും വലിയ ഔട്ട്​ഡോർ സംഗീതോത്സവമായ സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവൽ കഴിഞ്ഞ വർഷം കോവിഡ്​ വ്യാപനം മൂലം നടത്തിയിരുന്നില്ല. കോവിഡ്​ പൂർണമായും ഇല്ലാതായ പശ്​ചാത്തലത്തിൽ ഇത്തവണ കാണികളുടെ എണ്ണം നിയന്ത്രിച്ച്​ നടത്താൻ തീരുമാനിക്കുകയായിരുന്നെന്ന്​ സംഘാടകർ പറയുന്നു. ചൈനയിലെ പ്രമുഖ ബാൻഡുകളും ഗായകരും അണിനിരക്കുന്ന ഫെസ്റ്റ്​ വുഹാനിലെ ഗാർഡൻ എക്​സ്​പോ പാർക്കിലാണ്​ നടന്നത്​. ബീജീങിൽ അഞ്ച്​ ദിവസത്തെ സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവൽ നടക്കാറുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WuhanStrawberry music festival
News Summary - Packed crowds attend music festival in China's 'almost virus-free' Wuhan
Next Story