Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bright Blue Stray Dogs
cancel
Homechevron_rightNewschevron_rightWorldchevron_rightനീലക്കുറുക്കൻമാരല്ല,...

നീലക്കുറുക്കൻമാരല്ല, രാസമാലിന്യത്തിൽ വീണ തെരുവുനായ്​ക്കൾ; ചിത്രങ്ങൾ വൈറൽ

text_fields
bookmark_border

മോസ്​കോ: റഷ്യയിലെ ഷെർഷിൻസ്​ക്​ നഗരത്തിൽ കൗതുകമായി നീല നിറത്തിലുള്ള തെരുവ്​ നായ്​ക്കൾ. നിഷ്​നി നോവ്​ഗോരോഡ്​ പ്രദേശത്താണ്​ നീല നിറത്തിലുള്ള തെരുവ്​ നായ്​ക്കളുടെ വിളയാട്ടം. കോപ്പർ സൾഫേറ്റ്​ അടങ്ങിയ രാസമാലിന്യമാണ്​ നായ്​ക്കളുടെ നീല നിറത്തിന്​ കാരണമെന്ന്​ ഡെയ്​ലി മെയിൽ റിപ്പോർട്ട്​ ചെയ്യുന്നു.

​റഷ്യൻ ​സമൂഹമാധ്യമ പ്ലാറ്റ്​ഫോമായ വികെയിൽ നായ്​ക്കളുടെ ചിത്രങ്ങളുടെ വൻതോതിൽ പ്രചരിച്ചു. ചിലർ അത്​ഭുതം രേഖപ്പെടുത്തിയപ്പോൾ മറ്റുചിലർ ആശങ്കയും പങ്കുവെച്ചു.

ഷെർഷിൻസ്​കിൽ നേരത്തേ വലിയൊരു രാസ ഉൽപ്പാദന ഫാക്​ടറി പ്രവർത്തിച്ചിരുന്നു. ആറുവർഷം മുമ്പ്​ പ്ലാന്‍റ്​ അടച്ചുപൂട്ടി. ഫാക്​ടറിയിൽ ഉണ്ടായിരുന്ന കോപ്പർ മാലിന്യമാകാം നായ്​ക്കളുടെ നീലനിറത്തിന്​ കാരണമെന്ന്​ പ്ലാന്‍റിന്‍റെ മാനേജർ ആൻഡ്രി മിസ്​ലിവെറ്റ്​സ്​ പറഞ്ഞു.


നായ്​ക്കൾ അതുവഴി അലഞ്ഞുനടക്കുന്നത്​ പതിവാണ്​. അപ്പോൾ അവർ കോപ്പർ സൾഫേറ്റ്​ അടങ്ങിയ മാലിന്യത്തിൽ തെരച്ചിൽ നടത്തിയിരിക്കാം. കുറച്ചുവർഷങ്ങൾക്ക്​ മുമ്പും സമാനമായി നായ്​ക്കളെ മറ്റു നിറങ്ങളിൽ കണ്ടതായി കേട്ടിരുന്നു. നായ്​ക്കളെ അവിടെ നിയന്ത്രിക്കാൻ ആരുമില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.

ഷെർഷിൻസ്​ക്​ നഗര അധികൃതർ നായ്​ക്കളെ പിടികൂടി മെഡിക്കൽ പരിശോധനക്ക്​ വിധേയമാക്കാൻ ഒരുങ്ങുകയാണ്​. 2017ൽ മുംബൈയിൽ സമാന സംഭവം അരങ്ങേറിയിരുന്നു. നവി മുംബൈ തലോജ വ്യവസായ മേഖലയിൽ നായ്​ക്കളെ നീല നിറത്തിൽ ക​ണ്ടെത്തിയിരുന്നു.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaBlue Stray Dogs
Next Story