Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജർമനിയെ മുക്കി മഹാപ്രളയം: കാണാതായത്​ 1300 പേരെ, മരണം 60 കവിഞ്ഞു
cancel
Homechevron_rightNewschevron_rightWorldchevron_rightജർമനിയെ മുക്കി...

ജർമനിയെ മുക്കി മഹാപ്രളയം: കാണാതായത്​ 1300 പേരെ, മരണം 60 കവിഞ്ഞു

text_fields
bookmark_border

ബെർലിൻ: ഭീതിയും ദുരന്തവും അതിവേഗമെത്തിയ ഒറ്റദിനത്തിൽ ജർമനിയുടെ പടിഞ്ഞാറൻ മേഖലയിലുണ്ടായ ​െവള്ളപ്പാച്ചിലിൽ കാണാതായത്​ നിരവധി​ പേരെ. ഒരു ജില്ലയിൽ മാത്രം ആയിരത്തിലേറെ പേ​െ​ര കാണാനില്ലെന്ന്​ ജർമൻ ചാൻസ്​ലർ അംഗല മെർക്കൽ പറഞ്ഞു. പശ്​ചിമ ജർമനിയിലെ ആർവീലറിലാണ്​ 1,300 ഓളം പേരെ കാണാതായത്​. ഇവിടെ ബാദ്​ ന്യൂനർ ആർവീലർ പട്ടണത്തെ​ സമ്പൂർണമായി പ്രളയമെടുക്കുകയായിരുന്നു. അപ്രതീക്ഷിത ​പ്രളയപ്പാച്ചിലിൽ വീടുകൾ ഒലിച്ചുപോയതാണ്​ ദുരന്തം ഇരട്ടിയാക്കിയത്​. നിരവധി കാറുകളും ഒലിച്ചുപോയി.

അടിയന്തര സേവന വിഭാഗത്തിലെ 1,000 ലേറെ ഉദ്യോഗസ്​ഥർ രക്ഷാപ്രവർത്തനം തുടരുകയാണ്​. തുടർച്ചയായി പെയ്​ത കനത്ത മഴക്കു പിറകെയാണ്​ പ്രളയവും കുത്തൊഴുക്കും പട്ടണ​ത്തെ തകർത്തുകളഞ്ഞത്​.

നോർത്ത്​ റൈൻ വെസ്റ്റ്​ഫാലിയ സംസ്​ഥാനത്ത്​ 30ഉം അയൽപക്കത്തെ റൈൻലാൻഡ്​ പാലറ്റി​േനറ്റിൽ 28ഉം ​മരണം സ്ഥിരീകരിച്ചിട്ടുണ്ട്​. ശാരീരിക വൈകല്യമുള്ളവർക്കായി പ്രവർത്തിക്കുന്ന സ്​ഥാപനത്തിലെ ഒമ്പതു താമസക്കാർ മരിച്ചവരിൽ പെടും. ഭീതി തുടരുന്നതിനാൽ പടിഞ്ഞാറൻ ജർമനിയിൽ സ്​കൂളുകൾക്ക്​ അവധി നൽകി.

അയൽരാജ്യമായ ബെൽജിയത്ത്​ 11 പേരും മരിച്ചിട്ടുണ്ട്​. മേഖലയിലുടനീളം വെള്ളിയാഴ്ചയും ശക്​തമായ മഴ പ്രവചനമുണ്ട്​. ബ്രസൽസ്​, ആന്‍റ്​വെർപ്​ നഗരങ്ങൾ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ പട്ടണമായ ലീഗെയിൽ ആയിരങ്ങളെ അടിയന്തരമായി കുടിയൊഴിപ്പിച്ചു. നഗരത്തിലൂടെ ഒഴുകുന്ന മ്യൂസ്​ നദി കരകവിഞ്ഞൊഴുകുകയാണ്​. ഇവിടെ ഇനിയും ജലനിരപ്പ്​ ഉയരുമെന്നാണ്​ ആശങ്ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Over 60 dead1300 missing in Germanyflood. Europe
News Summary - Over 60 dead, 1300 missing in Germany, Belgium as freak floods ravage Europe
Next Story