Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇത്യോപ്യൻ...

ഇത്യോപ്യൻ ആഭ്യന്തരസംഘർഷം; ടിഗ്രെയിൽ നാലുലക്ഷം പേർ ക്ഷാമത്തി​െൻറ പിടിയിൽ

text_fields
bookmark_border
ഇത്യോപ്യൻ ആഭ്യന്തരസംഘർഷം; ടിഗ്രെയിൽ നാലുലക്ഷം പേർ ക്ഷാമത്തി​െൻറ പിടിയിൽ
cancel

ആഡിസ്​ അബബ: ആഭ്യന്തരകലാപം രൂക്ഷമായ ഇത്യോപ്യയിലെ ടിഗ്രെയിൽ നാലുലക്ഷത്തി​േലറെ ആളുകൾ കടുത്ത ക്ഷാമത്തി​െൻറ പിടിയിലും 18 ലക്ഷം ​േപർ അതി​െൻറ വക്കിലാണെന്നും യു.എൻ. എറിത്രിയൻ സർക്കാർ കഴിഞ്ഞ തിങ്കളാഴ്​ച ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും തമാശയായിട്ടാണ്​ വിമതർ അതിനെ കാണുന്നത്​.

ടിഗ്രെയിലെ പ്രാദേശിക ഭരണകൂടവും ഇത്യോപ്യയിലെ അബി അഹ്​മദ്​ ഭരണകൂടവും തമ്മിലുള്ള സംഘർഷമാണ്​ സ്​ഥിതിഗതികൾ വഷളാക്കിയത്​. ഈ പ്രദേശ​ത്തേക്ക്​ അടിയന്തര മാനുഷിക സഹായങ്ങൾ പോലും എത്തിക്കാൻ സന്നദ്ധസംഘടനകൾക്ക്​ പോലും കഴിയുന്നില്ല. ഗോത്രവർഗ അടിസ്​ഥാനത്തിൽ സ്വയം ഭരണമുള്ള 10 ഇത്യോപ്യൻ പ്രദേശങ്ങളിലൊന്നാണ്​ ടിഗ്രെ. 2020 നവംബറിൽ ഇത്യോപ്യൻ സർക്കാർ സേനയും വിമതരും തമ്മിൽ തുടങ്ങിയ കലാപമാണ്​ ഇപ്പോഴത്തെ ക്ഷാമത്തിനും പട്ടിണിക്കും കാരണം.

ഇത്യോപ്യയിൽ ആറു ശതമാനം മാത്രമാണ് ടിഗ്രെ ഗോത്രക്കാരെങ്കിലും രാജ്യത്തെ പ്രധാന പദവികളിൽ അവർ സജീവമായിരുന്നു. ഒറോമോ വിഭാഗത്തിൽ പെട്ട അബി അഹമദ് 2018ൽ ഇത്യോപ്യയിലെ പ്രധാനമന്ത്രിയായതോടെ ടിഗ്രെകൾക്ക് ഭരണരംഗത്തുള്ള സ്വാധീനം ഇല്ലാതായി. ഇതാണ് ആഭ്യന്തര കലാപത്തി​െൻറ കാരണം. ടിഗ്രെയിലെ അവസ്​ഥ ദിനംപ്രതി മോശമാവുകയാണെന്ന്​ യു.എൻ എയ്​ഡ്​ മേധാവി രമേഷ്​ രാജസിംഗം ചൂണ്ടിക്കാട്ടി. ഇവിടെ 33000 ത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ്​ മൂലം ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുകോടിയിലേറെ ജനങ്ങളാണ്​ മാനുഷിക സഹായം തേടുന്നത്​. മനുഷ്യാവകാശ പ്രവർത്തകരെ കടത്തിവിടാതെയും ഭക്ഷ്യവസ്​തുക്കൾ നൽകാതെയുമാണ്​ സർക്കാർ പകരം വീട്ടുന്നത്​.മാധ്യമങ്ങൾക്ക്​ ഇവിടേക്ക്​ പ്രവേശനമില്ല. ഭക്ഷ്യവസ്​തുക്കളുമായി വരുന്ന വാഹനങ്ങൾ ഇത്യോപ്യൻ സൈന്യം തിരിച്ചയക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EthiopiaTigray
News Summary - Over 400,000 people in Ethiopias Tigray face famine now says UN
Next Story