Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണില്ലാത്ത ക്രൂരത; വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷവും ഗസ്സയിൽ ഇസ്രായേൽ കൊന്നൊടുക്കിയത് 340ലധികം കുട്ടികളെ

text_fields
bookmark_border
കണ്ണില്ലാത്ത ക്രൂരത; വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷവും ഗസ്സയിൽ ഇസ്രായേൽ കൊന്നൊടുക്കിയത് 340ലധികം കുട്ടികളെ
cancel

ലണ്ടൻ: ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് ശേഷം ഗസ്സയിൽ ക്രൂരത തുടർന്ന് ഇസ്രായേൽ സൈന്യം. വെടിനിർത്തൽ കരാറിന് ശേഷം നടത്തിയ ആക്രമണത്തിൽ 340 ലധികം കുട്ടികൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുനിസെഫ് അറിയിച്ചു. ഭയാനകമായ ഈ കണക്കുകൾ ഒരു വെടിനിർത്തലുമായി ഒത്തുപോകുന്നില്ലെന്നും യുനിസെഫ് വക്താവ് റിക്കാർഡോ പിരസ് പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ഗസ്സയിൽ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും വെടിവെപ്പിലുമായി അഞ്ച് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും കൊല്ലപ്പെടുകയും കുറഞ്ഞത് 33 കുട്ടികൾക്കെങ്കിലും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. മുമ്പ് പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് ആൺകുട്ടികളും മരണപ്പെട്ടതായും പിരസ് പറഞ്ഞു. 2025 ലാണ് ഇസ്രായേലും ഹമാസും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്.

യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ഗാസയിലെ കുട്ടികളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അവരുടെ താമസവും ഭക്ഷണവും പഠനവും തുടങ്ങി എല്ലാ കാര്യങ്ങളും പ്രതിസന്ധിയിലാവുന്നതായും അദ്ദേഹം പറഞ്ഞു. 2023 ഒക്ടോബറിൽ ആരംഭിച്ച സംഘർഷത്തെ തുടർന്ന് പ്രദേശത്തെ ഏകദേശം 8,00,000 കുട്ടികൾ ഇപ്പോഴും കുടിയൊഴിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. അവരിൽ ഭൂരിഭാഗവും തമ്പുകളിലോ അപകടകരമാംവിധം തകർന്ന കെട്ടിടങ്ങളിലോ ആണ് കഴിയുന്നത്. യുദ്ധത്തിലോ വെടിനിർത്തലിന് ശേഷമോ ആയി ഏകദേശം 60,000 കുട്ടികൾക്ക് മാതാപിതാക്കളിൽ ഒരാളെയോ രണ്ടുപേരെയോ നഷ്ടപ്പെട്ടു. കൂടാതെ മിക്കവാറും എല്ലാ കുട്ടികൾക്കും ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പിന്തുണ ആവശ്യമായി തീർന്നു.

സംഘർഷത്തിന്റെ ദുരിതങ്ങൾ പേറുന്നവരിൽ 16 കാരിയായ നൂർഹാനും ഉൾപ്പെടുന്നു. നൂർജാന്റെ മാതാവിന് എട്ടുമാസം ഗർഭിണിയായിരിക്കെ വെടിയേൽക്കുകയും പ്രസവിച്ചതിന് തൊട്ടടുത്ത ദിവസം അവർ മരിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരനായ അച്ഛനുള്ള നൂർഹാൻ, ഇപ്പോൾ തന്റെ 1 വയസ്സുള്ള സഹോദരി നർജിസിനെ പരിചരിക്കുകയും ഭക്ഷണം പാകം ചെയ്യുകയും വീട് വൃത്തിയാക്കുകയും അവളോടൊപ്പം കളിക്കുകയും ചെയ്യുന്നു. മറ്റ് മൂന്ന് സഹോദരങ്ങളെ പഠനത്തിൽ സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് ഇനിയും സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭിക്കാത്ത ഒരു സാഹചര്യത്തിലേക്ക് നമുക്ക് ഇനി തിരികെ പോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിലെ അരക്ഷിതാവസ്ഥയും വരാനിരിക്കുന്ന ശൈത്യകാലവും മുൻനിർത്തിയായിരുന്നു യുനിസെഫിന്റെ മുന്നറിയിപ്പ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Over 340 children killed in Gaza since October 2025 ceasefire says UNICEF
Next Story