Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാന്തഹാറിൽ നിന്ന് 22,000 കുടുംബങ്ങൾ പലായനം ചെയ്തു
text_fieldsbookmark_border
കാബൂൾ: ഒരുകാലത്ത് താലിബാെൻറ കോട്ടയായിരുന്ന അഫ്ഗാനിലെ കാന്തഹാറിൽ നിന്ന് 22,000 കുടംബങ്ങൾ പലായനം ചെയ്തതായി റിപ്പോർട്ട്. യു.എസ് സൈനിക പിൻമാറ്റം ആസന്നമായിരിക്കെ, അഫ്ഗാനിൽ താലിബാൻ പിടിമുറുക്കുന്നതിനിടെയാണ് ആളുകളുടെ പലായനം. സുരക്ഷ സേനയെ പരാജയപ്പെടുത്തി രാജ്യത്തിെൻറ മുക്കാൽഭാഗവും പിടിച്ചെടുത്തെന്നാണ് താലിബാെൻറ അവകാശവാദം.
സംഘർഷ ഭരിതമായ മേഖലകളിൽ നിന്ന് സുരക്ഷിത താവളങ്ങൾ തേടിയാണ് ആളുകളുടെ പലായനം. ഞായറാഴ്ചയും കാന്തഹാറിലെ ഉൾമേഖലകളിൽ സൈന്യവും താലിബാനും പോരാട്ടം തുടരുകയാണ്.
Next Story

