Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുക്രെയ്നിൽ...

യുക്രെയ്നിൽ ഒരുലക്ഷത്തിലേറെ റഷ്യൻ സൈന്യം കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് മുതിർന്ന യു.എസ് ജനറൽ

text_fields
bookmark_border
Ukraine
cancel

മോസ്കോ: യു​ക്രെയ്ൻ അധിനിവേശത്തിനിടെ ഒരുലക്ഷത്തിലേറെ റഷ്യൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി മുതിർന്ന യു.എസ് ജനറൽ മാർക് മില്ലി. ന്യൂയോർക്കിലെ ഇക്കണോമിക്സ് ക്ലബിൽ വെച്ചാണ് മില്ലി ഇക്കാര്യം പറഞ്ഞത്. യുക്രെയ്നിന്റെ ഭാഗത്തും ഇത്രയേറെ സൈനികക്ക് ആളപായം സംഭവിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഈ കണക്കുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം എട്ടു മാസം പിന്നിട്ടിരിക്കയാണ്. ഇരുരാജ്യങ്ങൾക്കും സൈനിക വിജയം അപ്രാപ്യമാണെന്നിരിക്കെ,

യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും മില്ലി പറഞ്ഞു. ഖേഴ്സണിൽ സൈന്യത്തെ പിൻവലിക്കാൻ റഷ്യ ഉത്തരവിട്ട സാഹചര്യത്തിലാണ് മില്ലിയുടെ പ്രസ്താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukraineUS general
News Summary - Over 100,000 russian soldiers killed, wounded in ukraine: top US general
Next Story