Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേപ്പാൾ മിന്നൽ പ്രളയം: മരണം 1000 കടന്നു; ആറ് മലയാളികൾ കാണാമറയത്ത്

text_fields
bookmark_border
നേപ്പാൾ മിന്നൽ പ്രളയം: മരണം 1000 കടന്നു; ആറ് മലയാളികൾ കാണാമറയത്ത്
cancel

കാഠ്മുണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1,000 കടന്നതായി നേപ്പാളിലെ ദുരന്ത നിവാരണ സേന അറിയിച്ചു. നേപ്പാൾ ദുരന്ത നിവാരണ ഏജൻസി നൽകിയ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച അവിടെ 987 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 583 വിദേശികൾ ഉൾപ്പെടെ 3,916 പേരെ കാണാതായിട്ടുമുണ്ട്. ചൈന ഇതുവരെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 16 മരണങ്ങളാണ് തിബറ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

നേപ്പാളി അധികൃതരുടെ കണക്കനുസരിച്ച് ഇതുവരെ കുറഞ്ഞത് 11,814 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡുകളും പാലങ്ങളും തകർന്നതിനാൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽനിന്ന് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

മിന്നൽ പ്രളയത്തിന് ശേഷം വിദേശ പൗരത്വമുള്ള ആറ് കേരളീയരെ കണ്ടെത്താനായിട്ടില്ലെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. ഇതിൽ നാല് ഓസ്‌ട്രേലിയൻ പൗരത്വമുള്ളവരും ഒരു ബ്രിട്ടീഷ് പൗരനും 59 കാരനായ യു.എസ് പൗരൻ കൃഷ്ണകുമാർ രാഘവനും ഉൾപ്പെടുന്നുവെന്ന് ഏജൻസി അറിയിച്ചു. മിന്നൽ പ്രളയം ഉണ്ടായ സമയത്ത് ഇവർ ചൈന-നേപ്പാൾ അതിർത്തി മേഖലയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരെ കണ്ടെത്താനും ബന്ധപ്പെടാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

ആഗസ്റ്റ് 26നാണ് ടിബറ്റൻ ഭാഗത്ത് ഹിമാനി തകർന്നുവീണ് വൻതോതിലുള്ള പാറയും മഞ്ഞും ഉരുകിയ വെള്ളവും താഴ്‌വരകളിലേക്ക് കുത്തിയൊലിച്ചത്. ഹിമാലയൻ മേഖലയിലെ ഹിമാനിക്കടിയിലെ അടിത്തറ തകർന്നതാണ് ഈ ദുരന്തത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നത്. പാറകൾ ഇടിഞ്ഞുവീണത് 5.2 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനത്തിന് തുല്യമായ പ്രകമ്പനം സൃഷ്ടിക്കാൻ മാത്രം ശക്തമായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

തുടർന്നുണ്ടായ ജലപ്രവാഹവും അവശിഷ്ടങ്ങളും ടിബറ്റിലെയും നേപ്പാളിലെയും താഴ്‌വരകളിലൂടെ ഒഴുകുന്ന നദികളിലേക്ക് പ്രവേശിക്കുകയും അവ പെട്ടെന്ന് കരകവിഞ്ഞൊഴുകാൻ ഇടയാക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ വീടുകളും കെട്ടിടങ്ങളും റോഡുകളും പാലങ്ങളും ഒട്ടൊക്കെ ഒഴിച്ചു കൊണ്ടുപോകുകയും ചെളിയും പാറകളും താഴേക്ക് പതിക്കുകയുമായിരുന്നു. അതേസമയം രക്ഷാപ്രവർത്തനത്തിനായി അമേരിക്ക, സിംഗപ്പൂർ, ചൈന എന്നിവയോട് നേപ്പാൾ കൂടുതൽ സഹായം തേടി.

തുരങ്ക രക്ഷാപ്രവർത്തനത്തിനും ഫൊറൻസിക് ജോലികൾക്കുമുള്ള പ്രത്യേക ഉപകരണങ്ങളും സാങ്കേതിക സഹായവുമാണ് നേപ്പാൾ അഭ്യർഥിക്കുന്നത്. ഫ്രീസറുകൾ, ഡി.എൻ.എ ടെസ്റ്റിങ് കിറ്റുകൾ, ലിഡാർ (LiDAR) തുടങ്ങിയ അത്യാവശ്യ ഭക്ഷ്യേതര സാധനങ്ങളും സേവനങ്ങളും അമേരിക്കയോടും, ഡി.വി.ഐ (DVI) പോലുള്ള ദുരിതാശ്വാസ പ്രത്യേക സാധനങ്ങൾ സിംഗപ്പൂരിനോടും, ബെല്ലി പാലങ്ങൾ (belly bridges), ഉയർന്ന ശേഷിയുള്ള ഡ്രോണുകൾ എന്നിവ ലഭ്യമാക്കാൻ ചൈനയോടും സിംഗപ്പൂരിനോടും രാജ്യം അഭ്യർത്ഥിച്ചതായി നേപ്പാൾ വിദേശകാര്യ മന്ത്രാലയ വക്താവ് ലോക് ബഹാദൂർ ഛേത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Over 1000 Dead In Nepal Floods
Next Story