Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിൽ സ്മിത്തിനെ...

വിൽ സ്മിത്തിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിരുന്നുവെന്ന് ഓസ്കാർ പ്രൊഡ്യൂസർ

text_fields
bookmark_border
വിൽ സ്മിത്തിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിരുന്നുവെന്ന് ഓസ്കാർ പ്രൊഡ്യൂസർ
cancel
Listen to this Article

ലോസ് അഞ്ചലസ്: കോമേഡിയൻ ക്രിസ് റോക്കിനെ തല്ലിയ സംഭവത്തിൽ വിൽ സ്മിത്തിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിരുന്നുവെന്ന് ഓസ്കാർ പ്രൊ​ഡ്യൂസർ. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. സംഭവം നടന്ന് ദിവസങ്ങൾ പൂർത്തിയാകുമ്പോൾ ഇതാദ്യമായാണ് ഇക്കാര്യത്തിൽ ഓസ്കാർ പ്രൊഡ്യൂസർ പ്രതികരിക്കുന്നത്.

വിൽ സ്മിത്തിനെ അറസ്റ്റ് ചെയ്യാൻ തയാറാണെന്ന് പൊലീസ് അറിയിച്ചു. അയാൾക്ക് നേരെ ഞങ്ങൾ കുറ്റം ചുമത്താമെന്ന് പൊലീസ് അറിയിച്ചതായി ഓസ്കാർ അക്കാദമി പ്രൊഡ്യൂസർ വിൽ പാർക്കർ അറിയിച്ചു. എന്നാൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്നായിരുന്നു അടികൊണ്ട ക്രിസ്​ റോക്കിന്റെ മറുപടി.

ഹോ​ളി​വു​ഡി​ലെ ഡോ​ൾ​ബി തി​യ​റ്റ​റി​ൽ ഓ​സ്ക​ർ പു​ര​സ്കാ​ര ച​ട​ങ്ങി​നിടെയാണ് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ വി​ൽ സ്മി​ത്ത് അ​വ​താ​ര​ക​ൻ ക്രി​സ് റോ​ക്കി​ന്റെ മു​ഖ​ത്ത​ടിച്ചത്. രോ​ഗി​യാ​യ ത​ന്റെ പ​ങ്കാ​ളി ജാ​ദ പി​ങ്ക​റ്റ് സ്മി​ത്തി​നെ​ക്കു​റി​ച്ചുള്ള ക്രി​സ്സിന്‍റെ ത​മാ​ശ അ​വ​ഹേ​ള​ന​പ​ര​മാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് വി​ൽ സ്മി​ത്ത് വേ​ദി​യി​ലെ​ത്തി മു​ഖ​ത്ത​ടി​ച്ച​ത്.

ഭാ​ര്യ ജാ​ദ പി​ങ്ക​റ്റ് സ്മി​ത്തി​നെ കു​റി​ച്ചു​ള്ള പ​രാ​മ​ര്‍ശ​മാ​ണ് വി​ൽ സ്മി​ത്തി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള്ള പു​ര​സ്കാ​രം സ​മ്മാ​നി​ക്കാ​നാ​ണ് ക്രി​സ് റോ​ക്ക് വേ​ദി​യി​ലെ​ത്തി​യ​ത്. വേ​ദി​യി​ല്‍ വെ​ച്ച് ക്രി​സ് റോ​ക്ക് ജാ​ദ പി​ങ്ക​റ്റ് സ്മി​ത്തി​ന്റെ രൂ​പ​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ര്‍ശം ന​ട​ത്തി. അ​ലോ​പേ​ഷ്യ രോ​ഗം കാ​ര​ണം ത​ല മൊ​ട്ട​യ​ടി​ച്ചാ​ണ് ജാ​ദ എ​ത്തി​യ​ത്. അ​വ​രു​ടെ മൊ​ട്ട​യ​ടി​ച്ച ത​ല​യെ കു​റി​ച്ചാ​യി​രു​ന്നു ക്രി​സ് റോ​ക്കി​ന്‍റെ പ​രാ​മ​ര്‍ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WILL SMITH
News Summary - Oscars Producer Says Police "Ready To Arrest" Will Smith After Chris Rock Slap
Next Story