Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ പ്രഭവകേന്ദ്രം ചൈനീസ്​ ലാബെന്ന്​ പറയാനാവി​ല്ല; അന്വേഷണം അവസാനിപ്പിച്ച്​ യു.എസ്​ അന്വേഷണ ഏജൻസികൾ
cancel
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ പ്രഭവകേന്ദ്രം...

കോവിഡ്​ പ്രഭവകേന്ദ്രം ചൈനീസ്​ ലാബെന്ന്​ പറയാനാവി​ല്ല; അന്വേഷണം അവസാനിപ്പിച്ച്​ യു.എസ്​ അന്വേഷണ ഏജൻസികൾ

text_fields
bookmark_border

വാഷിങ്​ടൺ: രണ്ടു വർഷത്തോളമായി ലോകത്തെ മുൾമുനയിൽ നിർത്തുന്ന കൊറോണ വൈറസ്​ ചൈനയിലെ വുഹാൻ ലബോറട്ടറിയിൽനിന്ന്​ പുറത്തുചാടിയതാണെന്ന്​ തീർപ്പുപറയാനാകാതെ അന്വേഷണം അവസാനിപ്പിച്ച്​ യു.എസ്​ രഹസ്യാന്വേഷണ ഏജൻസികൾ. ചൈന പൂർണ സഹകരണം നൽകാത്ത സാഹചര്യത്തിൽ അന്വേഷണവുമായി ഇനിയും മുന്നോട്ടുപോകാനില്ലെന്നാണ്​ ഏജൻസികളുടെ തീരുമാനം.

ജൈവ ആയുധമായി നിർമിച്ചതല്ലെന്ന്​ അന്വേഷണ സംഘം ഉറപ്പുപറയുന്നു. വിഷയത്തിൽ ചൈനീസ്​ ഉദ്യോഗസ്​ഥർക്ക്​ മുന്നറിവും ഉണ്ടായിരുന്നില്ല. എന്നാൽ, മനുഷ്യരിലേക്ക്​ പടർന്നത്​ എവിടെ നി​ന്നാണെന്നതിൽ തീർപു പറയാറായിട്ടില്ല.

വൈറസ്​ ബാധിതമായ ജീവിയിൽനിന്ന്​ ലഭിച്ചതാകാനാണ്​ സാധ്യത. ​യു.എസ്​ കോവിഡ്​ വിദഗ്​ധൻ ആന്‍റണി ഫൗചി ഉൾപ്പെടെ പ്രമുഖർ ഈ വാദത്തിനൊപ്പമാണ്​.

ആഗോളതലത്തിൽ നടക്കുന്ന അന്വേഷണങ്ങളെ ചൈന തടസ്സപ്പെടുത്തുകയാണെന്ന്​ അന്വേഷണ സംഘം പുറത്തുവിട്ട പ്രസ്​താവന കുറ്റപ്പെടുത്തുന്നു. അഞ്ചു പ്രത്യേക സംഘങ്ങളായാണ്​ യു.എസ്​ അന്വേഷണം നടത്തിയിരുന്നത്​.

2019 നവംബറിൽ മനുഷ്യരിലേക്ക്​ ചെറിയ തോതിൽ പകർന്നതാണ്​ മഹാമാരിയായി അതിവേഗം ലോകം കീഴടക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COVID-19 originU.S. intelligence probeconcludes
News Summary - Origins of COVID-19 still unclear after U.S. intelligence probe, report concludes
Next Story