ട്രംപ് കണ്ണുവെച്ച ഗ്രീൻലൻഡിൽ പ്രതിപക്ഷത്തിന് വിജയം
text_fieldsകോപൻഹേഗൻ: പകുതി സ്വയംഭരണം നിലനിൽക്കുന്ന ഡെന്മാർക്കിനു കീഴിലെ ദ്വീപായ ഗ്രീൻലൻഡിൽ പ്രതിപക്ഷത്തിന് ജയം. ആർട്ടിക്- അറ്റ്ലാന്റിക് സമുദ്രത്തിന് മധ്യേയുള്ള ലോകത്തെ ഏറ്റവും വലിയ ദ്വീപ് ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപനം നടത്തിയതിനിടെയാണ് അതിനെതിരെ നിലയുറപ്പിച്ച ഭരണപക്ഷത്തിന് തോൽവി.
ഡെന്മാർക്കിൽനിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ഡെമോക്രാറ്റിക്ക് പാർട്ടി 30 ശതമാനം വോട്ടോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഭരണമേറാൻ മറ്റു കക്ഷികളുമായി ചർച്ചകൾ നടത്തും.
3,000 കിലോമീറ്റർ അകലെയാണെങ്കിലും ഗ്രീൻലൻഡിന്റെ വിദേശകാര്യം, പ്രതിരോധം പോലുള്ള വിഷയങ്ങളിൽ ഭരണം ഡെന്മാർക്കിനാണ്. 57,000 ജനസംഖ്യയുള്ള ദ്വീപിൽ 44,000 ആണ് വോട്ടർമാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.