Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒ​രു സു​ൽ​ത്താ​നും...

ഒ​രു സു​ൽ​ത്താ​നും 31,000 പൗ​ര​ന്മാ​രും; വി​ചി​ത്രം ഈ ​കു​ഞ്ഞു​രാ​ജ്യം

text_fields
bookmark_border
ഒ​രു സു​ൽ​ത്താ​നും 31,000 പൗ​ര​ന്മാ​രും; വി​ചി​ത്രം ഈ ​കു​ഞ്ഞു​രാ​ജ്യം
cancel

യു.എസിലെ കാലിഫോർണിയയിലെ ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ കുഞ്ഞു രാജ്യമാണ് (മൈക്രോ നാഷൻ) സ്ലോജാമാസ്ഥാൻ. സാൻ ഡീഗോയിലെ പ്രശസ്ത റേഡിയോ അവതാരകൻ റാണ്ടി വില്യംസാണ് സ്ലോജാമാസ്ഥാനിലെ സ്വയം പ്രഖ്യാപിത സുൽത്താൻ. ലോകത്തിലെ എല്ലാ യു.എൻ അംഗീകൃത രാജ്യങ്ങളും സന്ദർശിക്കുക എന്നതായിരുന്നു റാണ്ടി വില്യംസിന്റെ ലക്ഷ്യം. അത് പൂർത്തിയാകാൻ ഒരു രാജ്യം മാത്രം ബാക്കിനിൽക്കെയാണ് വില്ലനായി കോവിഡ് എത്തുന്നത്. കോവിഡ് കാരണം യാത്രകൾ മുടങ്ങിയപ്പോൾ അദ്ദേഹം സ്വന്തമായി ഒരു രാജ്യം സ്ഥാപിക്കുകയായിരുന്നു. അങ്ങനെ 2021ൽ 19,500 ഡോളർ (ഏകദേശം 18 ലക്ഷം രൂപ) നൽകി കാലിഫോർണിയൻ മരുഭൂമിയിൽ 11 ഏക്കർ സ്ഥലം വാങ്ങിയാണ് അദ്ദേഹം സ്ലോജാമാസ്ഥാൻ സ്ഥാപിച്ചത്.

യു.എസിനുള്ളിൽ പൂർണമായി കരയാൽ ചുറ്റപ്പെട്ട ഈ രാജ്യത്തിന് പതാക, കറൻസി, സർക്കാർ, ദേശീയഗാനം എന്നിവയുണ്ട്. എളുപ്പത്തിൽ ഇവിടത്തെ പൗരനാകാനും പാർലമെന്റ് അംഗമാകാൻ അപേക്ഷിക്കാനും കഴിയും. പാസ്‌പോർട്ട് ലഭിക്കാൻ അപേക്ഷയും നിശ്ചിത പണവും നൽകിയാൽ മതി. ലോകമെമ്പാടുമുള്ള 31,000ത്തിലധികം പേരാണ് ഇവിടത്തെ പൗരന്മാർ. ഡിജിറ്റലായി മാത്രം. അവിടെ സ്ഥിരം വീടുകളോ താമസക്കാരോ ഇല്ല. ചുരുക്കത്തിൽ, ഇതൊരു തമാശക്കും കൗതുകത്തിനുമായി നിർമിക്കപ്പെട്ട രാജ്യമാണ്. അല്ലാതെ ഇന്ത്യയോ അമേരിക്കയോ പോലുള്ള ഒരു രാഷ്ട്രീയ പരമാധികാര രാജ്യമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsIslandWorld NewsKingdom
News Summary - One Sultan and 31,000 Citizens; This Little Kingdom Is Strange
Next Story