യു.എസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു
text_fieldsവാഷിങ്ടൺ: കാലിഫോർണിയയിലെ സാൻഡ റോസയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
അനധികൃതമായി കരിമരുന്ന് പ്രയോഗം നടത്തിയ സ്ഥലത്ത് വെച്ചാണ് സാൻഡ മരിയ പൊലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ നിലയിൽ നാലുപേരെ കണ്ടെത്തിയത്. 35കാരനായ യുവാവ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. 29കാരിക്കും 17കാരിക്കും വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെടിയേറ്റ 16കാരെൻറ നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.
ഒരു കാർ സംഭവ സ്ഥലത്തേക്ക് വരികയും കാറിലുണ്ടായിരുന്നവർ അവിടെ കൂടിയിരുന്നവർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നുവെന്ന് സാൻഫ്രാൻസിസ്കോ ക്രോണിക്ക്ൾ റിപ്പോർട്ട് ചെയ്തു.
ആളുകൾക്കിടയിൽ ഉണ്ടായിരുന്ന ഒരാൾ തിരികെ വെടിെവച്ചതോടെ അക്രമികളുടെ കാർ അവിടെ പാർക്ക് ചെയ്ത മറ്റൊരു കാറിൽ ഇടിച്ചു. ഇതോടെ അവർ ഓടി രക്ഷപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥർ അക്രമികൾക്കായി പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.