ഓസ്റ്റിൻ: അമേരിക്കയിലെ ടെക്സാസിലെ വ്യവസായ മേഖലയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട കുറ്റവാളി പിന്നീട് അറസ്റ്റിലായി.
ബ്രയാനിലെ കാബിനറ്റ് നിർമാണ ബിസിനസ് കേന്ദ്രത്തിലാണ് വെടിവെപ്പുണ്ടായത്. ബിസിനസ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ആക്രമണം നടത്തിയതെന്ന് ബ്രയാൻ പൊലീസ് ചീഫ് പറഞ്ഞു. ആക്രമണത്തിൻെറ ഉദ്ദേശ്യം വ്യക്തമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
വെടിവെപ്പിൽ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥൻെറ നില ഗുരുതരമാണ്.