ഒമൈക്രോൺ: പേരിലുമുണ്ട് കാര്യം
text_fieldsന്യൂയോർക്: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് ഒമൈക്രോൺ എന്ന് പേരുനൽകിയത് ചർച്ചയാകുന്നു. കോവിഡ് വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരമാല ക്രമത്തിലാണ് ലോകാരോഗ്യ സംഘടന ഇതുവരെ പേരിട്ടത്. എന്നാൽ ഒമൈക്രോണിെൻറ കാര്യത്തിൽ ചെറിയ മാറ്റം വരുത്തി. പേരുനൽകുന്ന ക്രമം അനുസരിച്ച് അടുത്ത ഗ്രീക്ക് പദം 'നൂ'(Nu) ആണ്. തൊട്ടടുത്ത പദം 'സൈ' (Xi) യും. ലോകാരോഗ്യ സംഘടന ഈ വാക്കുകൾ ഒഴിവാക്കിയത് എന്തിനെന്ന ചോദ്യമാണ് ഉയർന്നത്. പുതിയ വകഭേദത്തിന് 'നു' എന്ന് പേരിടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. 'നു' പുതിയത് എന്ന് അർഥം വരുന്ന ഇംഗ്ലീഷ് വാക്കിന് സമാനമായതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നല്‍കാതിരുന്നതെന്നും അതിനു ശേഷം വരുന്ന സൈ (Xi) എന്ന വാക്ക് ചൈനീസ് പ്രസിഡൻറ് ഷി ജിന്‍പിങ്ങിെൻറ പേരുമായി സാമ്യമുള്ളതിനാലാണെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച.
അതേസമയം, കോവിഡ് വകഭേദത്തെ സൈ (Xi) വകഭേദം എന്നു വിളിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനാണ് ലോകാരോഗ്യ സംഘടന അക്ഷരമാലയിലെ രണ്ടക്ഷരങ്ങൾ ഒഴിവാക്കി ഒമൈക്രോൺ എന്നു പേരുനൽകിയതെന്ന് ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെ പ്രഫസറായ എപ്പിഡെമിയോളജിസ്റ്റ് മാര്ട്ടിന് കള്ഡോർഡ് ട്വിറ്ററിൽ കുറിച്ചു.
വെള്ളിയാഴ്ച ലോകാരോഗ്യ സംഘടനയുടെ പാനല്‍ യോഗം ചേര്‍ന്നതിനു ശേഷമാണ് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദത്തിന് ഒമൈക്രോൺ എന്നു പേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

