യു.എസിൽ ഒമിക്രോൺ വ്യാപിക്കുന്നു; പ്രവേശനത്തിന് പരിശോധന നിർബന്ധമാക്കി ബ്രിട്ടൻ
text_fields
വാഷിങ്ടൺ/ലണ്ടൻ: കോവിഡ് ഡെൽറ്റ വകഭേദം കാരണം പ്രതിദിന രോഗബാധ വല്ലാതെ വർധിച്ച യു.എസിൽ കൂടുതൽ മേഖലകളിൽ ഒമിക്രോൺ കേസുകൾ കണ്ടെത്തിയത് രാജ്യത്ത് ആശങ്ക ഉയർത്തി. മസാചൂസറ്റ്സ്, വാഷിങ്ടൺ എന്നിവിടങ്ങളിലാണ് ഏറ്റവുമൊടുവിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. നിലവിൽ പത്തിലേറെ സംസ്ഥാനങ്ങളിൽ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
ഡെൽറ്റ വകഭേദം വ്യാപിച്ചതിെൻറ ഫലമായി നിരവധി സംസ്ഥാനങ്ങളിൽ ആശുപത്രികളിൽ കോവിഡ് രോഗികളുടെ തിരക്ക് വർധിച്ചിട്ടുണ്ട്. ഇതിനിടെ, രാജ്യത്തേക്ക് പ്രവേശിക്കുന്നവർ നിർബന്ധമായും യാത്രക്ക് തൊട്ടുമുമ്പ് കോവിഡ് പരിശോധന നടത്തണമെന്ന് ബ്രിട്ടൻ നിർദേശിച്ചു. 48 മണിക്കൂറിനുള്ളിൽ പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമേ പ്രവേശനമുള്ളൂ എന്നും ബ്രിട്ടൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

