45 രാജ്യങ്ങളിൽ സ്ഥിരീകരിച്ച് ഒമിക്രോൺ
text_fieldsലണ്ടൻ: കോവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച് ദിവസങ്ങൾക്കിടെ 45 രാജ്യങ്ങളിൽ കണ്ടെത്തിയതോടെ അതിജാഗ്രതയിൽ ലോകം. രണ്ടു വർഷം നീണ്ട കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ലോകം ക്രിസ്മസ് അവധിയിലേക്കും ആഘോഷങ്ങളിലേക്കും ഉണരാനിരിക്കെയാണ് ഞെട്ടിക്കുന്ന വേഗത്തിൽ പുതിയ വകഭേദം പടരുന്നത്.
മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഒമിക്രോൺ ഇതിനകം നിരവധി പേരിൽ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസിൽ 16 സംസ്ഥാനങ്ങളിൽ വൈറസ് ബാധിതരെ തിരിച്ചറിഞ്ഞു. ദക്ഷിണാഫ്രിക്കയിൽ കോവിഡ് ബാധിതർ കഴിഞ്ഞ ദിവസം 16,000 ആണ്.
ആഫ്രിക്കൻ രാജ്യങ്ങളാണ് ഇപ്പോഴും ഒമിക്രോൺ ഭീതിയിൽ ബഹുദൂരം മുന്നിലെങ്കിലും യൂറോപ്പിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രാജ്യങ്ങൾ കരുതൽ കൂട്ടിയിട്ടുണ്ട്. പോളണ്ട്, സ്ലോവാക്യ, ഇറ്റലി, സ്കോട്ലൻഡ് തുടങ്ങിയവ ഇതിനകം ഭാഗികമായെങ്കിലും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ക്രൊയേഷ്യ, നേപാൾ, റഷ്യ, അർജൻറീന എന്നിവയിലാണ് അവസാനമായി ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്.
അതേ സമയം, കോവിഡ് മഹാമാരി ലോകത്ത് മലേറിയ മരണം വർധിപ്പിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അവശ്യ സേവനങ്ങൾ വഴിമുട്ടിയതാണ് ലക്ഷങ്ങൾ അധികമായി മരണത്തിനു കീഴടങ്ങാൻ കാരണം. 2020ൽ 24.1 കോടി പേരിലാണ് പുതുതായി മലേറിയ വന്നത്.
1.4 കോടി പേരാണ് മുൻവർഷത്തെ അപേക്ഷിച്ച് കൂടിയത്. മരണസംഖ്യ 69,000 ആയിരുന്നത് 627,000 ആയും കൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

