Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎണ്ണവില കുതിക്കുന്നു;...

എണ്ണവില കുതിക്കുന്നു; ബാരലിന് 80 ഡോളർ കടന്ന് ബ്രെന്റ് ക്രൂഡ്

text_fields
bookmark_border
എണ്ണവില കുതിക്കുന്നു; ബാരലിന് 80 ഡോളർ കടന്ന് ബ്രെന്റ് ക്രൂഡ്
cancel

സിംഗപ്പൂർ: ഇസ്രായേൽ-യു.എസ് സംയുക്തസേനകളുടെ ഇറാൻ ആക്രമണത്തിന് പിന്നാലെ എണ്ണവില കുതിക്കുന്നു. ഏഴ് ശതമാനം വരെ വർധനവാണ് എണ്ണവിലയിൽ ഉണ്ടായത്. മിഡിൽ ഈസ്റ്റ് മുഴുവൻ യുദ്ധഭീതിയിലായതോടെയാണ് അത് എണ്ണവിപണിയേയും സ്വാധീനിച്ചത്.

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഉൽയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 82.37 ഡോളറയി ഉയർന്നു. 78.24 ഡോളറിൽ നിന്നാണ് ബ്രെന്റ് ക്രൂഡിന്റെ വില ഉയർന്നത്. 5.38 ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 4.66 ഡോളർ ഉയർന്ന് 75.33 ഡോളറായി.

ഈനിലയിൽ പോവുകയാണെങ്കിൽ ഈ ആഴ്ച തന്നെ ക്രൂഡോയിൽ വില 90 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനങ്ങൾ. അടുത്തയാഴ്ചയോടെ എണ്ണവില 100 ഡോളർ പിന്നിടും. ഇത് ആഗോള സമ്പദ്‍വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാണ്. ഇന്ത്യ ഉൾപ്പടെ എണ്ണ ഇറക്കുമതിയെ വൻ തോതിൽ ആശ്രയിക്കുന്ന രാജ്യങ്ങളെ ഇത് കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും.

​ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടില്ലെങ്കിലും യുദ്ധം തുടങ്ങിയതിന് ശേഷം സുരക്ഷ മുൻനിർത്തി ഇതുവഴി കപ്പലുകൾ വരാൻ മടിക്കുകയാണ്. ഇത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. നിരവധി കപ്പലുകളാണ് ഹോർമുസ് വഴിയുള്ള യാത്ര റദ്ദാക്കിയത്. ഹോർമുസ് വഴിയുള്ള യാത്രയുടെ സുരക്ഷക്കായി ഫ്രാൻസ് കൂടുതൽ കപ്പലുകളെ അയച്ചുവെങ്കിലും അതൊന്നും പ്രതിസന്ധി മറികടക്കാൻ പര്യാപ്തമാവില്ലെന്നാണ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business NewsOil PricesBrent Crude
News Summary - Oil prices surge; Brent crude crosses $80 per barrel
Next Story