Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൂടുതൽ കപ്പലുകൾ...

കൂടുതൽ കപ്പലുകൾ ഹുർമുസ് കടക്കുന്നു; ആഗോള വിപണിയിൽ എണ്ണവില താഴോട്ട്

text_fields
bookmark_border
കൂടുതൽ കപ്പലുകൾ ഹുർമുസ് കടക്കുന്നു; ആഗോള വിപണിയിൽ എണ്ണവില താഴോട്ട്
cancel

ന്യൂഡല്‍ഹി: ഇറാൻ യു.എസ് സമാധാന ചർച്ചകളിലെ ധാരണക്കു പിന്നാലെ ഹുര്‍മുസ് കടലിടുക്കിലൂടെ കൂടുതൽ എണ്ണ കപ്പലുകൾ കടന്നുപോവാൻ തുടങ്ങിയതോടെ ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു. 1.1 ശതമാനം ഇടിവാണ് ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന് ഉണ്ടായത്. ബാരലിന് 76.71 ഡോളറാണ് വില.

വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മിഡിയേറ്റ് ക്രൂഡോയിലിന്റെ വില 73 ബാരലായും കുറഞ്ഞു. ഹുർമുസിലൂടയുള്ള ഗതാഗതം പുർവസ്ഥിതിയിലേക്ക് തിരികെയെത്തുമെന്ന് പ്രതീക്ഷകളും എണ്ണവിലയിടിവിന് ആക്കം കൂട്ടുന്നുണ്ട്. ചൊവ്വാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ ഏകദേശം ഒരു ശതമാനം ഇടിഞ്ഞ് മാർച്ച് ആദ്യം മുതലുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഇസ്രായേൽ- യു.എസ് സംയുക്ത ആക്രമണത്തെത്തുടർന്ന് ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചതിനുശേഷമായിരുന്നു ഇന്ധന വില കുതിച്ചുയർന്നുത്.

അതേസമയം, ഇറാനില്‍ നിന്നും കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇറാന്‍ എണ്ണക്കുള്ള ഉപരോധം 60 ദിവസത്തേക്ക് പിന്‍വലിച്ച ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കൂടുതല്‍ എണ്ണവാങ്ങാനുള്ള നീക്കം ഇന്ത്യ ആരംഭിച്ചത്. ഉപരോധങ്ങള്‍ മൂലം ഇറാന്‍ എണ്ണയുടെ ഭൂരിപക്ഷവും ചൈനയിലേക്കാണ് കയറ്റുമതി ചെയ്തിരുന്നത്.

നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞവിലക്ക് ലഭിക്കുന്ന ഇറാന്‍ എണ്ണ ഇന്ത്യന്‍ കമ്പനികളും വാങ്ങുമെന്നാണ് സൂചന. ഇറാന്‍ എണ്ണ കയറ്റുമതിക്കുള്ള ഉപരോധം അമേരിത്ത് താക്കാലികമായി പിൻവലിച്ചതിനാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ഇറാൻ എണ്ണ വാങ്ങുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil priceprice fallStrait of HormuzUS Iran War
News Summary - Oil prices decrease in response to US-Iran talks
Next Story