Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവീ​ണ്ടും...

വീ​ണ്ടും കു​തി​ച്ചു​യ​ർ​ന്ന് എ​ണ്ണ​വി​ല

text_fields
bookmark_border
വീ​ണ്ടും കു​തി​ച്ചു​യ​ർ​ന്ന് എ​ണ്ണ​വി​ല
cancel

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ണ്ണ വി​ല വീ​ണ്ടും കു​തി​ച്ചു​യ​രു​ന്നു. ആ​ഗോ​ള ത​ല​ത്തി​ൽ വി​ല​നി​ർ​ണ​യ സൂ​ചി​ക​യാ​യ ബ്രെ​ന്റ് ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 114 ഡോ​ള​റി​ലെ​ത്തി. ക​ഴി​ഞ്ഞ​യാ​ഴ്ച 119.5 ഡോ​ള​റി​ലെ​ത്തി​യ എ​ണ്ണ വി​ല പി​ന്നീ​ട് 100 ഡോ​ള​റി​ന് താ​ഴേ​ക്ക് പോ​യ​തി​െ​ന്റ ആ​ശ്വാ​സം കെ​ടു​ത്തു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ കു​തി​ച്ചു​ചാ​ട്ടം.

ഇ​റാ​നും ഖ​ത്ത​റും അ​തി​ര് പ​ങ്കി​ടു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി വാ​ത​ക പാ​ട​മാ​യ സൗ​ത്ത് പാ​ർ​സി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​വും, തി​രി​ച്ച​ടി​യാ​യി ഖ​ത്ത​റി​ലെ റാ​സ് ല​ഫാ​ൻ വാ​ത​ക പ്ലാ​ന്റി​ലും മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ എ​ണ്ണ, പ്ര​കൃ​തി വാ​ത​ക കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​റാ​ൻ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​വു​മാ​ണ് എ​ണ്ണ​വി​ല​യി​ൽ വീ​ണ്ടും ആ​ശ​ങ്ക​യേ​റ്റി​യ​ത്. ഏ​ഴ് ശ​ത​മാ​ന​ത്തോ​ള​മാ​ണ് വ്യാ​ഴാ​ഴ്ച എ​ണ്ണ വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന. പ്ര​കൃ​തി വാ​ത​ക വി​ല​യും ഇ​തോ​ടൊ​പ്പം ക​ത്തി​ക്ക​യ​റു​ന്നു​ണ്ട്. ബ്രി​ട്ട​നി​ലും യൂ​റോ​പ്പി​ലും പ്ര​കൃ​തി വാ​ത​ക വി​ല കു​തി​ച്ചു​യ​ർ​ന്നു. യൂ​റോ​പ്പി​ൽ 25 ശ​ത​മാ​ന​വും ബ്രി​ട്ട​നി​ൽ 20 ശ​ത​മാ​ന​വു​മാ​ണ് വി​ല ഉ​യ​ർ​ന്ന​ത്.

ഫെ​ബ്രു​വ​രി 28ന് ​ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ഇ​റാ​നെ ആ​ക്ര​മി​ച്ച​പ്പോ​ൾ എ​ണ്ണ വി​ല 100 ഡോ​ള​റി​ന് മു​ക​ളി​ലേ​ക്ക് ഉ​യ​രു​മെ​ന്ന ആ​ശ​ങ്ക​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് 150 ഡോ​ള​റി​നും ചി​ല​പ്പോ​ൾ 200 ഡോ​ള​റി​നും മു​ക​ളി​ലേ​ക്ക് കു​തി​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് ലോ​കം. ആ​ഗോ​ള എ​ണ്ണ​ക്ക​ട​ത്തി​ൽ അ​ഞ്ചി​ലൊ​ന്നും ക​ട​ന്നു​പോ​കു​ന്ന ​ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും അ​ട​ഞ്ഞാ​ൽ ഇ​തി​നു​ള്ള സാ​ധ്യ​ത വി​ദൂ​ര​മ​ല്ല.

അ​ടി​യ​ന്ത​ര ശേ​ഖ​ര​ത്തി​ൽ​നി​ന്ന് 40 കോ​ടി ബാ​ര​ൽ എ​ണ്ണ പു​റ​ത്തെ​ടു​ക്കാ​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഹു​ർ​മു​സ് വ​ഴി​യു​ള്ള എ​ണ്ണ​ക്ക് പ​രി​ഹാ​ര​മാ​കി​ല്ല അ​ത്. എ​ണ്ണ വി​ല കു​തി​ച്ചു​യ​രു​ന്ന​ത് ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ സ​മ്പ​ദ്‍വ്യ​വ​സ്ഥ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. സ​ർ​വ മേ​ഖ​ല​ക​ളി​ലും വി​ല​ക്ക​യ​റ്റ​ത്തി​നും ഇ​ത് ഇ​ട​യാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crude oilWorld NewsFuel pricesOil Prices
News Summary - Oil prices
Next Story