ട്രംപിന്റെ ഗസ്സ പദ്ധതി തള്ളി ഒ.ഐ.സി.
text_fieldsഗസ്സ സിറ്റി: ഗസ്സയിൽനിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി തള്ളി മുസ്ലിം രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ. ഫലസ്തീൻ ഭരണസമിതിയുടെ നേതൃത്വത്തിൽ ഗസ്സ പുനർനിർമാണ പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്നും സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഇസ്ലാമിക സഹകരണ ഓർഗനൈസേഷന്റെ (ഒ.ഐ.സി) പ്രത്യേക സമ്മേളനം ആവശ്യപ്പെട്ടു.
ഗസ്സ വെടിനിർത്തൽ കരാറിന്റെ നിലനിൽപ് അനിശ്ചിതാവസ്ഥയിലായ സാഹചര്യത്തിലാണ് ഒ.ഐ.സി സമ്മേളനം നടക്കുന്നത്. ട്രംപിന്റെ നീക്കത്തിന് ബദലായി ഗസ്സ പുനർനിർമാണത്തിന് ഈജിപ്തിന്റെ നേതൃത്വത്തിൽ തയാറാക്കിയ പദ്ധതിക്ക് 57 അംഗ ഒ.ഐ.സി പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ഫലസ്തീനികളെ ഒഴിപ്പിക്കാൻ പട്ടിണി ആയുധമാക്കുന്ന ഇസ്രായേൽ നീക്കത്തെ അപലപിച്ച സമ്മേളനം, ഫലസ്തീൻ ജനതയെ ഒഴിപ്പിക്കാനുള്ള നീക്കം വംശീയ ഉന്മൂലനവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും ചൂണ്ടിക്കാട്ടി. ബശ്ശാറുൽ അസദിന്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിയതിനെ തുടർന്ന് 2012ൽ പുത്താക്കിയ സിറിയയെ ഒ.ഐ.സി തിരിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

