യുഎസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റഡാർ സംവിധാനങ്ങൾ തകരാറിൽ; റിപ്പോർട്ടുകൾക്ക് മറുപടിയുമായി എൻ.ഡബ്ല്യു.എസ്
text_fieldsവാഷിംഗ്ടൺ: രാജ്യവ്യാപകമായി റഡാർ തകരാറിലാണെന്ന റിപ്പോർട്ടുകൾ തള്ളി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തങ്ങളുടെ റഡാർ സംവിധാനങ്ങൾ സാധാരണ നിലയിലാണെന്നും radar.weather.gov പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും എൻ.ഡബ്ല്യു.എസ് വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഏജൻസി ഇക്കാര്യം അറിയിച്ചത്.
ഒറ്റപ്പെട്ട വെബ്‌സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളാണ് തെറ്റായ വാർത്തകൾക്ക് കാരണമായതെന്ന് എൻ.ഡബ്ല്യു.എസ് വ്യക്തമാക്കി. ഏജൻസിയുടെ ലോസ് ഏഞ്ചൽസ് ഓഫീസിന്റെ ഒരു വെബ്‌സൈറ്റ് പേജിൽ രാജ്യവ്യാപകമായ ഇന്റർനെറ്റ്, ആശയവിനിമയ പ്രശ്നങ്ങൾ കാരണം കാലാവസ്ഥാ വിവരങ്ങൾ ലഭ്യമല്ലാതാകാം അല്ലെങ്കിൽ കാലഹരണപ്പെട്ടേക്കാം എന്നൊരു മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഈ കുറിപ്പ് എപ്പോഴാണ് പ്രസിദ്ധീകരിച്ചതെന്ന തീയതി അതിൽ വ്യക്തമാക്കിയിരുന്നില്ല. റഡാർ പ്രവർത്തനങ്ങളെക്കുറിച്ചും വെബ്‌സൈറ്റിന്റെ പ്രവർത്തനക്ഷമതയെക്കുറിച്ചും മാത്രമാണ് ഏജൻസി നിലവിൽ വിശദീകരണം നൽകിയിട്ടുള്ളത്.
യു.എസ് വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ തടസ്സപ്പെടുത്തിയ ഫെഡറൽ ഏവിയേഷൻ അതോറിറ്റിയുടെ രാജ്യവ്യാപക ആശയവിനിമയ പ്രശ്നത്തിനിടയിലാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായത്. എന്നാൽ എഫ്.എ.എ നേരിട്ട പ്രതിസന്ധിയും എൻ.ഡബ്ല്യു.എസിന്റെ വെബ്‌സൈറ്റ് പ്രശ്നങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നത് വ്യക്തമല്ല.

