Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപ് പറഞ്ഞതുകൊണ്ടൊന്നും കാര്യമല്ല; ജെൻസെൻ ഹുവാങ്ങിന്റെ തിരിച്ചുവരവ് എൻവിഡിയ പരിഗണനയിലില്ലെന്ന് റിപ്പോർട്ട്

text_fields
bookmark_border
ട്രംപ് പറഞ്ഞതുകൊണ്ടൊന്നും കാര്യമല്ല; ജെൻസെൻ ഹുവാങ്ങിന്റെ തിരിച്ചുവരവ് എൻവിഡിയ പരിഗണനയിലില്ലെന്ന് റിപ്പോർട്ട്
cancel

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പിന്തുണയും സിലിക്കൺ വാലി നേതാക്കളുടെ ശക്തമായ പ്രചാരണവുമുണ്ടെങ്കിലും ജെൻസെൻ ഹുവാങ്ങിന്റെ തിരിച്ചുവരവ് എൻവിഡിയയുടെ പരിഗണനയിലില്ലെന്ന് റിപ്പോർട്ട് ചെയ്തു. ചൈനീസ് ചാരവനിതയുമായുള്ള അവിഹിതബന്ധം പുറത്തുവന്നതോടെ കമ്പനിയിൽ നിന്ന് പുറത്തായ മുൻ ചീഫ് എക്സിക്യൂട്ടീവിനെ തിരിച്ചെടുക്കുന്ന കാര്യം ബോർഡ് പരിഗണിക്കുന്നില്ലെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. പുതിയ സി.ഇ.ഒയെ കണ്ടെത്തുന്നതിലാണ് ബോർഡ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മുൻ ചീഫ് എക്സിക്യൂട്ടീവിന്റെ തിരിച്ചുവരവ് ഇപ്പോൾ പരിഗണനയിലില്ലെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നു.

എൻവിഡിയയിലേക്ക് തിരിച്ചുവരുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഹുവാങ് തന്റെ വിശ്വസ്തരുമായി ചർച്ച ചെയ്തതായി ഞായറാഴ്ച ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. ഹുവാങ് കമ്പനിയിലേക്ക് തിരിച്ചുവരുന്നതിനെ തിങ്കളാഴ്ച ട്രംപും പരസ്യമായി പിന്തുണച്ചിരുന്നു. മുൻ എൻവിഡിയ മേധാവിക്ക് "വലിയൊരു പാഠം പഠിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും" അദ്ദേഹം വീണ്ടും ഒരു അവസരം അർഹിക്കുന്നുവെന്നും പറഞ്ഞ പ്രസിഡന്റ്, ഹുവാങ് പുനഃസ്ഥാപിക്കപ്പെടുന്നതിൽ തനിക്ക് "തീർച്ചയായും എതിർപ്പില്ലെന്നും" ട്രംപ് സൂചിപ്പിച്ചിരുന്നു. "അദ്ദേഹം തിരികെ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ആളുകളുണ്ട്," എന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഹുവാങ്ങിന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി സമ്മർദ്ദം ചെലുത്തുകയും വൈറ്റ് ഹൗസിന്റെ പിന്തുണ തേടുന്നതിനുമായി സിലിക്കൺ വാലി എക്സിക്യൂട്ടീവുകളുടെ ഒരു "വാർ റൂം" രൂപീകരിക്കുകയും ചെയ്തിരുന്നു. ചൈനീസ് ചാര വനിത ആലീസ് ഹുവാങ് എന്ന സ്ത്രീയുമായി ജെൻസെൻ ഹുവാങ്ങിന് അവിഹിതബന്ധമുണ്ടെന്ന വാർത്ത പുറത്തുവന്നതോടുകൂടി എൻവിഡിയ ബോർഡ് സ്വതന്ത്ര അന്വേഷണം ആരംഭിച്ചു. തുടർന്നാണ് കഴിഞ്ഞ ആഴ്ച ഹുവാങ് പദവി ഒഴിഞ്ഞത്. എന്നാൽ ചൈനീസ് ചാരയായി തിരിച്ചറിഞ്ഞ ഒരു സ്ത്രീയുമായി ഹുവാങ് ബന്ധപ്പെട്ടിരുന്നു എന്ന് ട്രംപ് നേരത്തെ തന്നെ അറിഞ്ഞിരുന്നതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. തിങ്കളാഴ്ച ഈ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, അവയെ നിസ്സാരവത്കരിക്കാനാണ് ട്രംപ് ശ്രമിച്ചത്. "അവൾ ഒരു ചാരയാണെന്ന് ആരും തെളിയിച്ചിട്ടില്ല. അവൾ ഒരു ചാരയായിരിക്കണമെന്നില്ല," യു.എസ് പ്രസിഡന്റ് പറഞ്ഞു.

"രാജ്യത്തേക്ക് വരുന്ന ഏതൊരു സ്ത്രീയും - ചൈനയിൽ നിന്ന് വരുന്ന സുന്ദരിയായ ആ സ്ത്രീയെക്കുറിച്ചും - അവർ പറയുന്നത് അവൾ ഒരു ചാരയാണെന്നാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സിലിക്കൺ വാലിയിലെ വിവിധ കോണുകളിൽ നിന്നും ഹുവാങ്ങിന് പിന്തുണ ലഭിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ആരംഭിച്ച "സ്റ്റാൻഡ് വിത്ത് ജെൻസെൻ" ഹർജിയിൽ നിലവിലുള്ളവരും മുൻകാലക്കാരുമായ എൻവിഡിയ ജീവനക്കാരും നിക്ഷേപകരും സാങ്കേതിക വ്യവസായ പ്രമുഖരും ഒപ്പുവെച്ചു. ജെൻസെൻ ഹുവാങ് രാജി വെച്ച് നാല് ദിവസത്തിനുള്ളിൽ പ്രമുഖ സിലിക്കൺ വാലി വ്യക്തികൾ ഉൾപ്പെടെ 1,88,690-ലധികം ഒപ്പുകളാണ് ഈ ഹർജിക്ക് ലഭിച്ചത്. തങ്ങൾ നിലവിലുള്ള എൻവിഡിയ ജീവനക്കാരാണെന്ന് 9,400-ലധികം പേരും മുൻ ജീവനക്കാരാണെന്ന് 1,600 പേരും ഹർജി വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 98,900-ലധികം പേർ തങ്ങൾ നിക്ഷേപകരാണെന്ന് തിരിച്ചറിഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nvidia Not Considering Jensen Huang's Return Despite Trump Support
Next Story