'വലിയ തെറ്റ് ചെയ്തു'; എൻവിഡിയയിലേക്കുള്ള മടങ്ങിവരവിൽ ജീവനക്കാരോട് മാപ്പ് പറഞ്ഞ് ജെൻസൺ ഹുവാങ്
text_fieldsജെൻസൻ ഹുവാങ്
കാലിഫോർണിയ: എൻവിഡിയ ചീഫ് എക്സിക്യൂട്ടീവായി വീണ്ടും ചുമതലയേറ്റത്തിന് പിന്നാലെ ജീവനക്കാരോട് മാപ്പ് പറഞ്ഞ് ജെൻസൻ ഹുവാങ്. താൻ വളരെ വലിയൊരു തെറ്റ് ചെയ്തെന്നും രണ്ടാം വരവിൽ മികച്ചൊരു സി.ഇ.ഒ ആകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
"നിങ്ങളോട് എല്ലാവരോടും ഞാൻ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളെ ഇത്തരമൊരു സാഹചര്യത്തിലൂടെ കടത്തിവിട്ടതിന് എനിക്ക് അതിയായ ദുഖമുണ്ട്. ഞാൻ വളരെ വലിയ തെറ്റ് ചെയ്തു. തിരിച്ചുവരാൻ ഞാൻ പ്രവർത്തിക്കും. രണ്ടാം അവസരത്തിന് നന്ദി. ഈ തിരിച്ചുവരവിൽ ഞാൻ മികച്ചൊരു സി.ഇ.ഒ ആയിരിക്കും," ജെൻസൻ ഹുവാങ് പറഞ്ഞു.
മടങ്ങി വരവിൽ ജീവനക്കാരെ അഭിസംബോധന ചെയ്ത ഹുവാങ് തമാശയോടെയാണ് തുടങ്ങിയത്. ഇത് തന്റെ ജോലിയിലെ ആദ്യ ദിവസമാണെന്ന് പറഞ്ഞ അദ്ദേഹം തനിക്ക് കമ്പ്യൂട്ടർ ഇല്ലെന്നും ഐ.ടി ഡിപ്പാർട്ട്മെന്റ് തനിക്ക് പുതിയ പി.സി നൽകുമെന്നും അത് ഒരു ആർ.ടി.എക്സ് സ്പാർക്ക് (RTX Spark) ആകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പറഞ്ഞു.
തിങ്കളാഴ്ചയാണ് 63കാരനായ ഹുവാങ്ങിനെ എൻവിഡിയ സി.ഇ.ഒ ആയി പുനർനിയമിച്ചത്. ഹുവാങ്ങുമായുള്ള ചർച്ചകൾക്കും മുതിർന്ന യു.എസ്. സർക്കാർ ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനകൾക്കും ശേഷമാണ് ഈ തീരുമാനമെന്ന് കമ്പനി അറിയിച്ചു. ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ചൈനീസ് ചാര വനിത ആലിസ് ഹുവാങ്ങുമായുള്ള ബന്ധം ഉൾപ്പെടെയുള്ള വിവാഹേതര ബന്ധ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ഈ മാസം 12നാണ് ഹുവാങ് രാജിവെച്ചത്. ഇതിന് പിന്നാലെ ഹുവാങ്ങിനെ തിരികെ കൊണ്ടുവരണമെന്ന് ട്രംപ് അടക്കമുള്ളവർ ആവശ്യപ്പെട്ടെങ്കിലും ബോർഡ് നേരത്തെ തള്ളുകയായിരുന്നു.
ഹുവാങ് രാജി വെച്ചതിന് പിന്നാലെ എൻവിഡിയയുടെ ഓഹരികളും കൂപ്പുത്തിയിരുന്നു. എന്നാൽ, അദ്ദേഹം സി.ഇ.ഒ സ്ഥാനത്ത് തിരിച്ചെത്തിയതോടെ 24 ശതമാനത്തേക്ക് ഇടിഞ്ഞ ഓഹരി ഏകദേശം 31 ശതമാനായി ഉയർന്നിരുന്നു. അതേസമയം, അന്വേഷണം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഹുവാങിനെ തിരിച്ചുകൊണ്ടുവന്നതിൽ ഭരണനിർവഹണ വിദഗ്ധർ ബോർഡിനെതിരെ വിമർശനം ഉയർത്തിയിട്ടുണ്ട്. അന്വേഷണം തുടരുമെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ സമ്മർദ്ദം അവസാനിച്ചിട്ടില്ല.

