Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസണ്​ കോവിഡ്​ പരിചരണം നൽകി ശ്രദ്ധേയയായ നഴ്​സ്​ ജെന്നി മക്​ഗി രാജിവെച്ചു; കാരണമിതാണ്​...
cancel
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടീഷ്​...

ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസണ്​ കോവിഡ്​ പരിചരണം നൽകി ശ്രദ്ധേയയായ നഴ്​സ്​ ജെന്നി മക്​ഗി രാജിവെച്ചു; കാരണമിതാണ്​...

text_fields
bookmark_border

ലണ്ടൻ: ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ കോവിഡ്​ ബാധിതനായി ആശുപത്രിയിലായ സമയത്ത്​ കരുതലും പരിചരണവും നൽകി ശ്രദ്ധയാകർഷിച്ച ​ നഴ്​സ്​ ജെന്നി മക്​ഗിന്നി ജോലി രാജിവെച്ചു. ഒരു വർഷം നീണ്ട കടുത്ത നാളുകൾക്കൊടുവിൽ സർക്കാർ ജോലി രാജിവെക്കുകയാണെന്ന്​ അവർ മാധ്യമങ്ങളോട്​ പറഞ്ഞു.

കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ബോറിസ്​ ജോൺസൺ കോവിഡ്​ ബാധിതനായി ആശുപത്രിയിലെത്തിയത്​. രോഗമുക്​തനായി ആശുപത്രി വിടു​േമ്പാൾ ന്യൂസിലൻഡുകാരിയായ മക്​ഗിന്നിയും സഹപ്രവർത്തകരും നൽകിയ പരിചരണം അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.

എന്നാൽ, കോവിഡ്​ പരിചരണം ഉൾപെടെ നിർവഹിക്കുന്ന പാരാമെഡിക്കൽ ജീവനക്കാർക്ക്​ അടുത്തിടെ സർക്കാർ ഒരു ശതമാനം ശമ്പള വർധന പ്രഖ്യാപിച്ചതാണ്​ ഇവരെയുൾപെടെ പ്രകോപിപ്പിച്ചത്​. ഇത്രയും ചെറിയ തുക വർധിപ്പിച്ചത്​ അപമാനിക്കലാണെന്നു കുറ്റപ്പെടുത്തിയ മക്​ഗിന്നി പണി നിർത്തി സ്വദേശമായ ന്യൂസിലൻഡിലേക്ക്​ മടങ്ങുകയാണെന്ന്​ അറിയിച്ചു. ലണ്ടനിലെ സെന്‍റ്​ തോമസ്​ ആശുപത്രിയിലായിരുന്നു ഇവർ പരിചരണത്തിനുണ്ടായിരുന്നത്​. അടുത്തിടെ രോഗികൾ

കൂടുകയാണെന്നും വ്യക്​തിപരമായ ആരോഗ്യം ക്ഷയിച്ചിട്ടുണ്ടെന്നും അറിയിച്ചാണ്​ ഇവരുടെ മടക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NurseBoris JohnsonCovid
News Summary - Nurse who played key role in Boris Johnson's Covid recovery has quit. Here's what happened
Next Story