Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരക്ഷപ്പെടാൻ...

രക്ഷപ്പെടാൻ പോലുമാകാത്ത ജനക്കൂട്ടത്തി​െൻറ ദൈന്യത; പലായനം ചെയ്യാനെത്തിയവരുടെ എണ്ണം ഇരട്ടിച്ചു

text_fields
bookmark_border
രക്ഷപ്പെടാൻ പോലുമാകാത്ത ജനക്കൂട്ടത്തി​െൻറ ദൈന്യത; പലായനം ചെയ്യാനെത്തിയവരുടെ എണ്ണം ഇരട്ടിച്ചു
cancel
camera_alt

കടപ്പാട്​:  https://www.aljazeera.com

കാബൂൾ: സ്വന്തംരാജ്യത്തുനിന്ന്​ പലായനം ചെയ്യാൻ കാബൂൾ വിമാനത്താവളത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തി​െൻറ കണ്ണുകളിൽ നാളെയെ കുറിച്ചുള്ള പ്രതീക്ഷകളല്ല, പ്രാണഭയവും നിരാശയും മാത്രമാണ്​. യു.എസ്​-നാറ്റോ സൈന്യത്തെ സഹായിച്ചവർക്കായി വീടുകൾ തോറും താലിബാൻ തിരച്ചിൽ നടത്തുന്നുവെന്ന യു.എൻ മുന്നറിയിപ്പിന്നു പിന്നാലെയാണ് രാജ്യത്തുനിന്നു പലായനം ചെയ്യാനെത്തിയവരുടെ എണ്ണം ഇരട്ടിച്ചത്​.

വിമാനത്താവളത്തിൽ നിന്ന്​ 3000പേരെ യു.എസ്​ ഒഴിപ്പിച്ചെന്നാണ്​ വൈറ്റ്​ഹൗസ്​ റിപ്പോർട്ട്​. വിമാനത്താവളത്തിൽ കാത്തുകെട്ടിക്കിടക്കുന്നവരിൽ ചെറിയ ശതമാനത്തിനു മാത്രമാണ്​ രാജ്യം വിടാൻ കഴിയുന്നത്​. അവശേഷിക്കുന്ന വലിയ വിഭാഗം അഫ്​ഗാനിൽ തന്നെ തുടരുകയാണ്​. അതിനിടെ, പൗരൻമാർ രാജ്യംവിടാതിരിക്കാൻ കർക്കശ നടപടികളുമായി താലിബാനും രംഗത്തുണ്ട്​.

രണ്ടുദശകം മുമ്പ്​ അഫ്​ഗാനിൽ ആദ്യമായി ഭരണംപിടിച്ചപ്പോഴും താലിബാൻ കരുതലോടെയാണ്​ തുടങ്ങിയത്​. ആദ്യമൊന്നും വലിയ ഒച്ചപ്പാടൊന്നുമുണ്ടാക്കിയില്ല. അതേ അവസ്​ഥ തന്നെയാണിപ്പോഴും. അഫ്​ഗാനികൾക്ക്​ സുരക്ഷിതമായി രാജ്യത്തുകഴിയാമെന്ന്​ അവർ ഉറപ്പുനൽകുന്നുണ്ടെങ്കിലും അത്​ വിശ്വാസത്തിലെടുക്കാൻ ജനങ്ങൾക്ക്​ കഴിഞ്ഞിട്ടില്ല. താലിബാ​െൻറ ഭാഗത്തുനിന്ന്​ മൃദുസമീപനം അവർ പ്രതീക്ഷിക്കുന്നില്ല.

അവരുടെ ഭരണത്തിൽ സ്​ത്രീകൾക്കും കുട്ടികൾക്കും അഭിപ്രായസ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും കഴിയാൻ സാധിക്കും എന്ന്​ വിശ്വസിക്കുന്നുമില്ല. അതാണ്​ വലിയൊരു വിഭാഗത്തെ നാടുവിടാൻ പ്രേരിപ്പിക്കുന്നതും. ലോകം താലിബാ​െൻറ ഓരോ പ്രവൃത്തികളും നിരീക്ഷിച്ചുകൊണ്ടിരിക്കയാണ്​.

മൂന്നുതവണ രക്ഷപ്പെടാനായി കാബൂൾ വിമാനത്താവളത്തിലെത്തിയിട്ടും സാധിക്കാത്തതി​െൻറ നിരാശയാണ്​ യു.എസ്​ സൈന്യത്തി​െൻറ പരിഭാഷകയായി ജോലിചെയ്​തിരുന്ന യുവതിക്ക്​ പറയാനുള്ളത്​. താലിബാ​െൻറ റോഡ്​ ഉപരോധങ്ങൾ മറികടന്നാണ്​ ഒരുവിധം വിമാനത്താവളത്തിലെത്തിയത്​. കൈയിൽ എല്ലാ രേഖകളുമുണ്ടായിട്ടും ജനക്കൂട്ടത്തിനിടയിൽ മുന്നോട്ടുനീങ്ങാൻ അവർക്കു കഴിഞ്ഞില്ല.

ഒഴിപ്പിക്കൽ നടപടിയെ സഹായിക്കാൻ നിലവിൽ 5800 അമേരിക്കൻ സൈനികർ കാബൂളിലുണ്ട്​. 6000 സൈനികരെ കൂടി കാബൂളിലേക്കയക്കാൻ യു.എസ്​ പ്രതിരോധ സെക്രട്ടറി ലോയ്​ഡ്​ ഓസ്​റ്റിൻ ഉത്തരവിടുകയും ചെയ്​തു. വരുംദിവസങ്ങൾ അവർ കാബൂളിലെത്തുമെന്നാണ്​ കരുതുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganistankabul airporttaliban
News Summary - number of people fleeing has doubled in kabul airport
Next Story