Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎതിർപ്പുകൾക്കിടെ യു.എൻ...

എതിർപ്പുകൾക്കിടെ യു.എൻ ആണവായുധ നിരോധന കരാർ പ്രാബല്യത്തിൽ

text_fields
bookmark_border
ആണവായുധ നിരോധനനിയമം
cancel
camera_alt

ആണവായുധ നിരോധനനിയമം പ്രാബല്യത്തിലായതോടെ പ്രതീകാത്​മക സൂചകമായി ജപ്പാനിലെ നാഗസാക്കിയിൽ ബലൂൺ തൂക്കുന്നവർ

യുനൈറ്റഡ്​ നാഷൻസ്​: ലോകത്താദ്യമായി ആഗോളതലത്തിൽ ആണവായുധങ്ങൾ നിരോധിച്ചുകൊണ്ടുള്ള യു.എൻ കരാർ നിലവിൽ വന്നു. ആണവായുധങ്ങൾ കൈവശംവെക്കുന്ന രാജ്യങ്ങളുടെ കടുത്ത എതിർപ്പിനിടെയാണ്​ ചരിത്രപരമായ കരാർ പ്രാബല്യത്തിൽ വന്നത്​.

കരാർ ഇനിമുതൽ അന്താരാഷ്​ട്ര നിയമത്തി​െൻറ ഭാഗമാകും. രണ്ടാംലോകയുദ്ധകാലത്ത്​ അമേരിക്കയുടെ ഹിരോഷിമ, നാഗസാക്കി ബോംബാക്രമണത്തിനു ശേഷമാണ്​ ആണവായുധങ്ങളുടെ നിരോധന കരാറിന്​ മുറവിളി ഉയർന്നത്​. 2017ൽ യു.എൻ ആണവായുധ നിരോധന കരാർ വോട്ടിനിടാൻ തീരുമാനിച്ചപ്പോൾ 122 രാജ്യങ്ങൾ അനുകൂലിച്ചു. അന്ന്​ ഇന്ത്യയടക്കം എട്ടു രാജ്യങ്ങൾ ചർച്ചയിലും വോ​ട്ടെടുപ്പിലും പ​ങ്കെടുത്തില്ല.

ഇന്ത്യക്കു പുറമെ ആണവായുധങ്ങൾ കൈവശംവെക്കുന്ന അമേരിക്ക, ബ്രിട്ടൻ, ചൈന, പാകിസ്​താൻ, ഉത്തരകൊറിയ, റഷ്യ, ഫ്രാൻസ്​, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ്​ വിട്ടുനിന്നത്​.

ആണവായുധങ്ങൾ പൂർണമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവ നിയമം വഴി നിരോധിക്കാനുള്ളതാണ്​ കരാർ.ആണവായുധത്തി​െൻറ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ച ജപ്പാനും കരാറിനെ പിന്തുണച്ചില്ല.

ഐക്യരാഷ്​ട്ര സഭയെയും ഹിരോഷിമ, നാഗസാക്കി ഇരകളെയും സംബന്ധിച്ച്​ ​ വലിയ ദിവസമാണിതെന്നാണ്​ ആണവായുധങ്ങളുടെ നിരോധനത്തിനായി പ്രചാരണം നടത്തുന്ന ബിയാട്രിക്​ ഫിൻ പ്രതികരിച്ചത്​.

നിലവിൽ 61 രാജ്യങ്ങൾ കരാർ അംഗീകരിച്ചിട്ടുണ്ട്​. ആണവായുധങ്ങളുടെ നിർമാണം, പരീക്ഷണം, കൈവശം വെക്കൽ, കൈമാറ്റം ചെയ്യൽ എന്നിവക്കൊക്കെ നിയമം പ്രാബല്യത്തിലായതോടെ നിരോധനം വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nuclear Weapon
News Summary - Nuclear weapons Prohibition Act on track
Next Story