ട്രംപിന്റെ ഭീഷണിക്കിടയിലും ഇന്ത്യയുമായുള്ള സഹകരണം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് യുറോപ്യൻ യൂണിയൻ
text_fieldsയുറോപ്യൻ കമീഷൻ പ്രസിഡന്റ്
ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കിടയിലും ഇന്ത്യയുമായുള്ള സഹകരണം വർധിപ്പിക്കാനൊരുങ്ങി യുറോപ്യൻ യൂണിയൻ. വിവിധ മേഖലകളിൽ തന്ത്രപ്രധാനമായ സഹകരണത്തിനാണ് യുറോപ്യൻ യൂണിയൻ തുടക്കമിടുന്നത്. പ്രതിരോധം, വ്യാപാരം, സാങ്കേതികം എന്നീ മേഖലകളിലാണ് പുതിയ സഹകരണം പ്രഖ്യാപിച്ചത്.
ഇന്ത്യയുമായുള്ള സഹകരണം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് യുറോപ്യൻ കമീഷണൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ പറഞ്ഞു. ഈ വർഷം അവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തണമെന്ന് ഡോണൾഡ് ട്രംപ് യുറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തണം; യുറോപ്യൻ യൂണിയനോട് ട്രംപ്
വാഷിങ്ടൺ: ഇന്ത്യൻ, ചൈനീസ് ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തണമെന്ന് യുറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമേൽ സമ്മർദം ചെലുത്തുന്നതിന് വേണ്ടിയാണ് ട്രംപിന്റെ നടപടിയെന്നാണ് സൂചന. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
റഷ്യൻ യുദ്ധത്തിലെ പണത്തിന്റെ ഉറവിടം ചൈനയും ഇന്ത്യയും വാങ്ങുന്ന എണ്ണയാണ്. പണത്തിന്റെ ഈ ഉറവിടം നിലച്ചാൽ യുദ്ധം നിർത്തുകയല്ലാതെ മറ്റ് വഴികളില്ലാതാകുമെന്ന് ട്രംപ് പറഞ്ഞു. യുറോപ്യൻ യൂണിയനിൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന പ്രതിനിധി ഡേവിഡ് ഒ സുള്ളിവനുമായുള്ള കോൺഫറൻസ് കോളിലാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്. ഈ ആഴ്ച നടക്കുന്ന യുറോപ്യൻ യൂണിയൻ യോഗം ഉപരോധം സംബന്ധിച്ച് ചർച്ചകൾ നടത്തും.
ഡേവിഡ് ഒ സുള്ളിവനും യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റുമായാണ് ചർച്ചകൾ നടന്നത്. ചർച്ചകളിൽ ട്രംപ് വിഡിയോ കോളിലൂടെ പങ്കെടുക്കുകയായിരുന്നു. യുക്രെയ്ൻ പ്രധാനമന്ത്രിയും ചർച്ചകളിൽ പങ്കെടുത്തു. തീരുവ തർക്കത്തിൽ യു.എസ് അയയുകയാണെന്ന സൂചനകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ഇന്ത്യക്കുമേൽ അധി തീരുവ ചുമത്താൻ യുറോപ്യൻ യൂണിയനോട് ട്രംപ് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
വ്യാപാര തീരുവ സംബന്ധിച്ച തർക്കത്തിൽ ഇന്ത്യയുമായി ചർച്ച തുടരുകയാണെന്ന് യു.എസ്. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഇന്ന് പറഞ്ഞത്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു യു.എസ് പ്രസിഡന്റിന്റെ പ്രതികരണം.
വരും ആഴ്ചകളിൽ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കും. ഇരുരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് നല്ല പരിസമാപ്തിയിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

