Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒമൈക്രോൺ കോവിഡ്​...

ഒമൈക്രോൺ കോവിഡ്​ വകഭേദത്തിനെതിരെ വാക്​സിൻ വികസിപ്പിക്കുന്നുവെന്ന്​ നോവാവാക്​സ്​

text_fields
bookmark_border
covid vaccine
cancel

വാഷിങ്​ടൺ: ഒമൈക്രോൺ കോവിഡ്​ വകഭേദം ലോകത്ത്​ ആശങ്കയായി പടരുന്നതിനിടെ ആശ്വാസ വാർത്തയുമായി നോവാവാക്​സ്​. പുതിയ കോവിഡ്​ വകഭേദത്തിനെതിരെ വാക്​സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന്​ കമ്പനി അറിയിച്ചു. ഏതാനം ആഴ്ചകൾക്കുള്ളിൽ ഇതിന്‍റെ പരീക്ഷണം നടത്തി പുറത്തിറക്കാനാകുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും കമ്പനി വ്യക്​തമാക്കു.

വാക്​സിന്‍റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആഴ്ചകൾക്കകം പൂർത്തികരിക്കാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷയെന്നും കമ്പനി അവകാശപ്പെട്ടു. പുതിയ വാക്​സിനെതിരായ സ്​പൈക്ക്​ പ്രോട്ടീൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനി അറിയിച്ചു. നോവാവാക്​സിന്‍റെ വാക്​സിന്‍റെ അടിയന്തര ഉപയോഗത്തിന്​ ഇന്തോനേഷ്യയും ഫിലിപ്പീൻസും കഴിഞ്ഞയാഴ്ച അംഗീകാരം നൽകിയിരുന്നു.

വർഷാവസാനത്തോടെ യു.എസിലും വാക്​സിന്​ അംഗീകാരം ലഭിക്കുമെന്നാണ്​ പ്രതീക്ഷ. യുറോപ്യൻ മെഡിക്കൽ ഏജൻസിയും കാനഡയും വാക്​സിന്​ അംഗീകാരം നൽകിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത്​ വരുന്നുണ്ട്​. ജർമ്മനിയുടെ ബയോടെക്​, ജോൺസൺ & ജോൺസൺ എന്നീ കമ്പനികൾ തങ്ങളുടെ വാക്​സിനുകൾ ഒമൈക്രോണിനെതിരെ ഫലപ്രദമാണോയെന്ന പരീക്ഷണം തുടരുകയാണെന്നും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Omicron
News Summary - Novavax says it’s developing COVID-19 vaccine to target new Omicron variant
Next Story