'ഒരിഞ്ച്സ്ഥലം പോലും വിട്ടുനൽകില്ല'; ട്രംപിന്റെ ആവശ്യം തള്ളി താലിബാൻ
text_fieldsഡോണൾഡ് ട്രംപ്
ന്യൂഡൽഹി: ബാർഗ്രാം എയർബേസ് തിരികെ വേണമെന്ന ഡോണൾഡ് ട്രംപിന്റെ ആവശ്യത്തോട് പ്രതികരിച്ച് താലിബാൻ. അഫ്ഗാൻ പ്രതിരോധമന്ത്രാലയത്തിെൽ ചീഫ് ഓഫ് സ്റ്റാഫ് ഫസിഹുദ്ദീൻ ഫിത്രത്ത് പറഞ്ഞു. ചിലർ രാഷ്ട്രീയകരാറിലൂടെ സൈനികതാവളം തിരികെ നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതിനായി അഫ്ഗാനിസ്താനുമായി ചർച്ചകൾ തുടങ്ങിയെന്നും ചിലർ പറയുന്നു. എന്നാൽ, അഫ്ഗാനിലെ ഒരിഞ്ച് മണ്ണിന് വേണ്ടിയും കരാറുണ്ടാക്കാൻ തങ്ങൾ തയാറല്ലെന്ന് ഫിത്രത്ത് വ്യക്തമാക്കി.
പിന്നീട് അഫ്ഗാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പ്രദേശിക സമഗ്രതക്കുമാണ് വലിയ പ്രാധാന്യം നൽകുന്നതെന്നും അവർ വ്യക്തമാക്കി.
'മോശം കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു'; താലിബാന് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൺ: അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തിന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം താലിബാൻ ഭരണകൂടം തിരികെ നൽകണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇതിനോട് ക്രിയാത്മകമായി പ്രതികരിച്ചില്ലെങ്കിൽ അഫ്ഗാന് മോശം കാര്യങ്ങൾ സംഭവിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
നിലവിൽ ബാഗ്രാം എയർബേസ് താലിബാൻ നിയന്ത്രണത്തിലാണ്. യു.എസ് 2021ൽ സൈന്യത്തെ പിൻവലിച്ചതിനെ തുടർന്നാണ് വ്യോമതാവളത്തിന്റെ നിയന്ത്രണം താലിബാനായത്. വ്യോമതാവളത്തിന്റെ നിയന്ത്രണം ലഭ്യമായാൽ അഫ്ഗാനിസ്താനും ചൈനക്കുമിടയിൽ തന്ത്രപ്രധാനമായൊരു സ്ഥലം യു.എസിന് ലഭിക്കും. കഴിഞ്ഞ ദിവസം ലണ്ടൻ സന്ദർശനം നടത്തിയപ്പോഴും ട്രംപ് ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു.
ഞങ്ങൾ അഫ്ഗാനിസ്താൻ വിടുമ്പോൾ കരുത്തോടേയും ശക്തിയോടേയുമാണ് അത് ചെയ്യുക. ബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം ഞങ്ങൾ ഏറ്റെടുക്കും. അത് ലോകത്തിലെ ഏറ്റവും വലിയ വ്യോമതാവളങ്ങളിൽ ഒന്നാണെന്ന് യു.കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമറുമായുള്ള വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞിരുന്നു. ഒന്ന് വാങ്ങാതെയാണ് ഞങ്ങൾ അത് കൊടുത്തത്. ഇപ്പോൾ അത് ഞങ്ങൾ തിരികെ വാങ്ങാൻ പോവുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

