ഫുട്ബോൾ കളിക്കാരനല്ല; സുപ്രീം കോടതി ജഡ്ജിയാണ് ഇന്ന് ബ്രസീലിലെ വൻ താരം; മുൻ പ്രസിഡന്റ് ബോൾസനാരോയെ ജയിലിലാക്കിയ ജഡ്ജി ജനങ്ങളുടെ ‘ബിഗ് അലക്സാണ്ടർ’
text_fieldsബ്രസിലിയ: ബ്രസീൽ എന്ന രാജ്യത്തിന്റെ 136 വർഷത്തെ ചരിത്രത്തിൽ 14 സൈനിക അട്ടിമറി നീക്കങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ ചിലതൊക്ക വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ മുൻ പ്രസിഡന്റ് ജയ്ർ ബോൾസനാരോയെ ജയിലിലാക്കിയതിലൂടെ ജനാധിപത്യത്തിന്റെ വിജയം ബ്രസീലിൽ ആഘോഷിക്കപ്പെട്ടു.
ഇപ്പോൾ അവിടെ രാഷ്ട്ര നേതാക്കളാരുമല്ല യഥാർത്ഥ ഹീറോ; ജനങ്ങളെ വഞ്ചിച്ച് അഴിമതിയും ധൂർത്തും ജനാധിപത്യ അട്ടിമറിയും നടത്തിയ മുൻ പ്രസിഡൻറിനെ ജയിലറയിലാക്കിയ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് അലക്സാണ്ടർ ഡിമോറേസ് ആണ് ഇന്ന് ജനങ്ങളുടെ ഹീറോ. രാജ്യത്ത് അത്രയൊന്നും അറിയപ്പെടാതിരുന്ന കഷണ്ടിത്തലയനായ അലക്സാണ്ടർ ഇന്ന് ജനങ്ങളുടെ പ്രിയങ്കരനായ ‘സാൻറാവോ’ ആണ്. അതായത് പോർച്ചുഗീസ് ഭാഷയിൽ ‘ബിഗ് അലക്സ്’.
കോടതയിൽ ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട ധാരാളം പദങ്ങളുപയോഗിക്കുന്ന അലക്സാണ്ടർ അതിവേഗമാണ് രാജ്യത്ത് ഒരു വൻ താരമായി ഉയരുന്നത്. കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിലാണ് ഡിമോറേസ് രാജ്യത്തെ ഉന്നതനായ നേതാവിനെ ശിക്ഷിച്ചത്. അദ്ദേഹത്തിന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ വരെ സമർദ്ദമുണ്ടായിരുന്നു. തന്റെ ഒപ്പമുള്ള ജഡ്ജിമാരിൽത്തന്നെ ഒരാൾ ബോൾസനാരോയെ വെറുതേ വിടണമെന്ന് വാദിച്ചിരുന്നു.
തന്റെ എതിരാളികളെപ്പോലും ഇന്ന് ആരാധനാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. ‘എനിക്ക് ജസ്റ്റിസ് ഡിമോറേസുമായി പല കാര്യങ്ങളിലും വിയോജിപ്പുണ്ട്. എന്നാൽ ഭരണഘടനാ നിയമങ്ങൾ അറിയുന്ന ഏതൊരാൾക്കും നിസ്സംശയം പറയാൻ കഴിയും അദ്ദേഹം അതിശക്തമായി നിയമവാഴ്ചക്കായി നടത്തിയ നീക്കങ്ങൾ, നിർഭയമായി നിയമം നടപ്പാക്കിയത് തീർച്ചയായും അംഗീകരിക്കപ്പെടേണ്ടതാണെന്ന്’- മുൻ നിയമമന്ത്രി ജോസ് എസുറാഡോ കാർഡോസോ പറയുന്നു. അദ്ദേഹം ഇക്കാര്യത്തിലടുത്ത തീരുമാനം തികച്ചും രാഷ്ട്രീയപരമായിരുന്നെന്നും കാർഡാസോ പറയുന്നു.
ബൊൾസനാരോയുടെ കേസ് തുടങ്ങുന്നതിന് മുമ്പ് ഡിമോറേസിന്റെ പ്രശസ്തിയും പൊതുവ്യക്തിത്വവും വെറും സാധാരണമായിരുന്നു. തന്നെയുമല്ല അദ്ദേഹത്തെ സോഷ്യൽ മീഡിയയിലൊക്കെ ആളുകൾ കളിയാക്കിയിരുന്നതുമാണ്. രാജ്യത്തെ ഇടതുപക്ഷ പാർട്ടികൾക്ക് ഇന്ന് സൂപ്പർമാനാണ് ബിഗ് അലക്സ് ഇന്ന്.
യൂനിവേഴ്സിറ്റി പ്രൊഫസറും മുൻ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു ഡിമോറേസ്. പ്രസിഡൻറ് മിച്ചൽ ടെമർ ആണ് 2017 ൽ ഇദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്തിയത്. എന്നാൽ ബൊൾസനാരോ ആരാധകർ അന്നതിനെ പുകഴ്ത്തിയതുമാണ്. എന്നാൽ ഇന്ന് അവർ പറയുന്നത് ഇയാൾ കമ്യൂണിസ്റ്റും ഇംപീച്ച് ചെയ്യപ്പെടേണ്ട ആളുമാണെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

