Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനോർവേയിൽ വാക്​സിൻ...

നോർവേയിൽ വാക്​സിൻ സ്വീകരിച്ച 23 പേർ മരിച്ചു

text_fields
bookmark_border
നോർവേയിൽ വാക്​സിൻ സ്വീകരിച്ച 23 പേർ മരിച്ചു
cancel

ഓസ്​ലോ: പ്രായമായവരിലും ഗുരുതര രോഗം ബാധിച്ചവരിലും കോവിഡ്​ വാക്​സിൻ പ്രത്യാഘാതമുണ്ടാക്കുമെന്ന റിപ്പോർട്ട്​ ശരിവെക്കുന്നതാണ്​ നോർവേയിൽനിന്നുള്ള വാർത്ത. ഫൈസർ കോവിഡ്​ വാക്​സി​െൻറ ആദ്യ ഡോസ്​ സ്വീകരിച്ച്​ ചുരുങ്ങിയ സമയത്തിനകംതന്നെ 23 പേർ മരിച്ചതായാണ്​ നോർവേ സർക്കാർ അധികൃതർ അറിയിച്ചത്​.

80നുമുകളിൽ പ്രായമുള്ളവരാണ്​ ഇവരിൽ ഭൂരിഭാഗവും. ഇവരെ കൂടാതെ, വാക്​സിൻ സ്വീകരിച്ച നിരവധി ആളുകൾ രോഗബാധിതരായും നോർവേ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനെകുറിച്ച്​ അന്വേഷണം നടക്കുകയാണ്​.

80 വയസ്സ്​​ കഴിഞ്ഞവരിൽ വാക്​സിൻ എടുക്കുന്നത്​ അപകടമാണെന്നാണ്​ ഡോക്​ടർമാരുടെ അഭിപ്രായം. മരിച്ച എല്ലാവരും വാക്​സിൻ എടുത്തതിനു ശേഷം ഛർദി, വയറിളക്കം, പനി എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്​. നോർവേയിൽ ഡിസംബർ മുതൽ 30,000 പേരാണ്​ ഫൈസർ വാക്​സിൻ സ്വീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid vaccine​Covid 19
Next Story