Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടക്കൻ ഈജിപ്തിൽ ട്രെയിൻ പാളം തെറ്റി രണ്ടു മരണം; 16 പേർക്ക് പരിക്ക്

text_fields
bookmark_border
Northern Egypt train derailment
cancel

കെയ്റോ: ഈജിപ്തിൽ ട്രെയിൻ പാളം തെറ്റി രണ്ടുപേർ മരിച്ചു. 16പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെയ്റോയിൽ ചൊവ്വാഴ്ചയാണ് സംഭവം. നൈൽ ഡെൽറ്റയിലെ മെനൂഫ് നഗരത്തിലേക്ക് പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഡ്രൈവറുടെ പിഴവാണ് ട്രെയിൻ പാളം തെറ്റാൻ കാരണമെന്ന് ഈജിപ്ത് റെയിൽവെ അതോറിറ്റി അറിയിച്ചു. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ, 2022ൽ കെയ്‌റോയിൽ നിന്ന് തെക്കൻ ഈജിപ്തിലേക്ക് പോയ ട്രെയിനിലുണ്ടായ തീപ്പിടുത്തത്തിൽ 300ഓളം ആളുകൾ മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Northern Egypt train derailment kills 2, injures 16
Next Story