Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'വാഗ്​ദാനം...

'വാഗ്​ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടു' ജനങ്ങളോട്​ ക്ഷമ​ചോദിച്ച്​, വിങ്ങിപ്പൊട്ടി കിം ജോങ്​ ഉൻ

text_fields
bookmark_border
Kim Jong Un
cancel

സോൾ: സൈനികരുടെ ത്യാഗത്തിന്​ നന്ദി പറഞ്ഞും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സാധിക്കാത്തതിൽ മാപ്പുപറഞ്ഞും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്​ ഉൻ. ഭരണകക്ഷിയായ വർക്കേഴ്​സ്​ പാർട്ടി ഒാഫ്​ കൊറിയയുടെ 75ാം വാർഷിക ആഘോഷത്തി​െൻറ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു കിമ്മി​െൻറ വികാര നിർഭരമായ പ്രസംഗം.

കണ്ണട ഉൗരിമാറ്റിയശേഷം കണ്ണുനീർ തുടച്ചുകൊണ്ടായിരുന്നു മാപ്പുപറച്ചിൽ. കിമ്മി​െൻറ പ്രസംഗത്തി​െൻറ വിഡിയോ ഭാഗങ്ങൾ സ്​റ്റേറ്റ്​ ടെലിവിഷൻ സ്​റ്റേഷൻ പുറത്തുവിട്ടു. അതിൽ കണ്ണുനിറഞ്ഞ്​ വിങ്ങിപ്പൊട്ടുന്ന കിമ്മിനെ കാണാനാകും.

ഉത്തരകൊറിയയിലെ ഒരാൾക്കുപോലും കോവിഡ്​ രോഗബാധ സ്​ഥിരീകരിച്ചിട്ടില്ലെന്നും അതിൽ നന്ദി രേഖപ്പെടുത്തുന്നതായും കിം പറഞ്ഞു. എന്നാൽ കിമ്മി​െൻറ ഇൗ അവകാശ വാദത്തിൽ നേരത്തേതന്നെ യു.എസും ദക്ഷിണ കൊറിയയും സംശയം പ്രകടിപ്പിച്ചിരുന്നു.

കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ അന്താരാഷ്​ട്ര ഉപരോധങ്ങൾ, നിയന്ത്രണങ്ങൾ തുടങ്ങിയവയിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെന്ന വാഗ്​ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടതായും കിം പറഞ്ഞു. 'ആകാശത്തോളം ഉയരത്തിലും കടലിനോളം ആഴത്തിലും ജനങ്ങൾ എന്നിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു. അതിനോട്​ നീതി പുലർത്തുന്നതിൽ ഞാൻ പരാജയപ്പെട്ടു. അതിൽ ഖേദിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു' -കിം ​പരേഡിനെ അഭിസംബോധന ചെയ്​ത്​ സംസാരിച്ചു.

ഉത്തരകൊറിയയുടെ ആണവായുധ, ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷണങ്ങൾക്കെതിരെ അന്താരാഷ്​ട്ര ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്തി​െൻറ സമ്പദ്​വ്യവസ്​ഥ പാടെ തകരുകയും ചെയ്​തു. കൊറോണ വൈറസ്​ ബാധ തടയുന്നതിനായി രാജ്യത്തി​െൻറ എല്ലാ അതിർത്തികൾ അടച്ചുപൂട്ടി ഗതാഗതം നിരോധിച്ചിരിക്കുകയാണ്​​. ഉത്തരകൊറിയൻ ജനസംഖ്യയുടെ 40​ശതമാനത്തോളം ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്ന്​ഐക്യരാഷ്​ട്രസഭ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:North KoreaKim Jong Un
News Summary - North Koreas Kim Jong Un Apologises For Failures
Next Story