Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടിക്കാലം മുതലേ ഹാക്കിങ് പരിശീലനം; ബിനാൻസ് ആക്രമണത്തിന് പിന്നാലെ ഉത്തരകൊറിയൻ സൈബർ സേനയെ കുറിച്ച വിവരങ്ങൾ പുറത്ത്

text_fields
bookmark_border
കുട്ടിക്കാലം മുതലേ ഹാക്കിങ് പരിശീലനം; ബിനാൻസ് ആക്രമണത്തിന് പിന്നാലെ ഉത്തരകൊറിയൻ സൈബർ സേനയെ കുറിച്ച വിവരങ്ങൾ പുറത്ത്
cancel


സോൾ: ലോകത്തെ പ്രമുഖ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബിനാൻസിന് നേരെ നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയൻ ഹാക്കർ സംഘമാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഹാക്കിങ് പരിശീലിപ്പിക്കുന്ന ഉത്തരകൊറിയയുടെ രഹസ്യ പദ്ധതി വീണ്ടും ആഗോളതലത്തിൽ ചർച്ചയാകുന്നു. രാജ്യത്തിന്റെ ഔദ്യോഗിക സൈനിക പിന്തുണയോടെ പ്രവർത്തിക്കുന്ന പ്രത്യേക ഹാക്കർ ശൃംഖലയാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

ഗണിതത്തിലും കമ്പ്യൂട്ടർ ശാസ്ത്രത്തിലും മികച്ച കഴിവ് പ്രകടിപ്പിക്കുന്ന 11-12 വയസ്സുള്ള കുട്ടികളെയാണ് ഈ പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്. തുടർന്ന് തീവ്രപരിശീലനം നൽകി മികവ് തെളിയിക്കുന്നവരെ സൈന്യത്തിന്റെ പ്രത്യേക സൈബർ വിഭാഗത്തിലേക്ക് മാറ്റും. വിദേശ രാജ്യങ്ങളിലെ സാമ്പത്തിക സ്ഥാപനങ്ങളെയും ക്രിപ്റ്റോകറൻസി പ്ലാറ്റ്‌ഫോമുകളെയും ലക്ഷ്യമിട്ട് സൈബർ ആക്രമണങ്ങൾ നടത്തുകയാണ് ഇവരുടെ പ്രധാന ചുമതല.

ഇത്തരം സൈബർ കൊള്ളകളിലൂടെ നേടുന്ന കോടിക്കണക്കിന് ഡോളറാണ് ഉപരോധങ്ങൾ നേരിടുന്ന ഉത്തരകൊറിയയുടെ പ്രധാന വരുമാനമാർഗമെന്നും ആരോപണമുണ്ട്. ‘ലാസറസ് ഗ്രൂപ്പ്’ ഉൾപ്പെടെയുള്ള ഉത്തരകൊറിയൻ ഹാക്കിങ് സംഘങ്ങൾ മുൻപും വൻകിട രാജ്യാന്തര സൈബർ ആക്രമണങ്ങൾ നടത്തിയിട്ടുള്ളതായി അമേരിക്ക ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഉത്തരകൊറിയ പതിവുപോലെ നിഷേധിക്കുകയാണ്.

രാജ്യാന്തര സാമ്പത്തിക സ്ഥാപനങ്ങൾക്കെതിരായ സൈബർ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഉത്തരകൊറിയയുടെ ഈ രഹസ്യ ഹാക്കർ ശൃംഖല ലോകരാഷ്ട്രങ്ങൾക്ക് വലിയ ആശങ്കയാകുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - North Korea's army of world-class hackers is secret weapon that took down Binance
Next Story