ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉൻ ചൈന സന്ദർശനത്തിന് യാത്ര തിരിച്ചു; പുടിനൊപ്പം മിലിട്ടറി പരേഡിൽ പങ്കെടുക്കും
text_fieldsരണ്ടാം ലോക മഹായുദ്ധത്തിന്‍റെ 80ാം വാർഷികത്തിൽ ചൈനയിൽ നടക്കുന്ന മിലിട്ടറി പരേഡിൽ പങ്കെടുക്കാൻ ഉത്തരകൊറിയൻ പ്രസിഡന്‍റ് കിം ജോങ് ഉൻ പുറപ്പെട്ടുവെന്ന് റിപ്പോർട്ട്. മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട് പ്രകാരം പ്രത്യേകം സുരക്ഷ ഏർപ്പെടുത്തിയ ട്രെയിനിൽ ഉത്തരകൊറിയയിൽ നിന്ന് ഉൻ യാത്ര പുറപ്പെട്ടു കഴിഞ്ഞു. ചൊവാഴ്ച ചൈനയിലെത്തും. 2019നു ശേഷം രണ്ടാം തവണയാണ് ഉൻ ചൈനയിലെത്തുന്നത്. 2023ൽ വ്‌ളാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് റഷ്യയിലെത്തിയതിനു ശേഷം ഇതാദ്യമായാണ് മറ്റൊരു വിദേശ സന്ദർശനം ഉൻ നടത്തുന്നത്. ഷി ജിൻ പിങിനും റഷ്യൻ പ്രസിഡന്‍റ് പുടിനുമൊപ്പം മിലിട്ടറി പരേഡ് വീക്ഷിക്കും.
യു.എസും അവരുടെ സഖ്യ കക്ഷി രാഷ്ട്രങ്ങളും ഉപരോധം ഏർപ്പെടുത്തിയിട്ടും വർഷങ്ങളായി ഉത്തരകൊറിയയെ പിന്തുണക്കുന്ന രാഷ്ട്രമാണ് ചൈന. ഈയിടെയാണ് കിം റഷ്യയുമായി അടുക്കുന്നത്. യുക്രെയ്നതിരായ യുദ്ധത്തിന് ഉത്തരകൊറിയ റഷ്യക്ക് ആയുധങ്ങൾ നൽകിയെന്നാണ് യു.എസും ദക്ഷിണ കൊറിയയും പറയുന്നത്. മിലിട്ടറി പരേഡിൽ ഷീ ജിൻ പിങിനൊപ്പം പുടിനും ഉന്നും ഒരുമിക്കുന്നത് യു.എസിന്‍റെ അന്താരാഷ്ട്ര മാനദണ്ഡങ്ങളോടുള്ള വെല്ലുവിളിയായികൂടി കാണാം. ലോകത്തിലെ ഏറ്റവും ശക്തരായ നേതൃത്വങ്ങൾക്കൊപ്പം നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കിമ്മിന്‍റെ നീക്കമാണ് നിലവിലെ ചൈന സന്ദർശനം
2019ലെ ഉത്തരകൊറിയ സന്ദർശനത്തിൽ ഇരു രാഷ്ട്ര നേതാക്കൻമാരും നേരിട്ട് കണ്ടിരുന്നില്ല. അതിനുമുമ്പ് യു.എസും ദക്ഷിണ കൊറിയയും തമ്മിലുള്ള കൂട്ടുകെട്ടിനെതിരെ ചൈനയുടെ പിന്തുണ തേടികൊണ്ട് കിം 10 മാസത്തിനിടെ നാലു തവണ ചൈനയിലേക്ക് യാത്ര നടത്തിയിരുന്നു.
നിലവിലെ ചൈന സന്ദർശന യാത്ര ആരംഭിക്കുന്നതിനു മുമ്പ് ഉത്തരകൊറിയയിലെ പുതിയ മിസൈൽ ഫാക്ടറി കിം സന്ദർശിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഉത്തരകൊറിയൻ നേതാക്കൻനാർ പരാമ്പര്യമായി ഉപയോഗിച്ചു വരുന്ന ആഡംബര ബുള്ളറ്റ് ട്രെയിനിലാണ് ഇദ്ദേഹം യാത്ര ആരംഭിച്ചത്. 2 വർഷം മുമ്പ് റഷ്യ സന്ദർശിക്കുന്നതിനുള്ള യാത്ര തിരിച്ചതും ഇതേ ട്രെയിനിലായിരുന്നു. ബുധനാഴ്ച ചൈനയിൽ നടക്കുന്ന മിലിട്ടറി പരേഡിൽ 25ലധികം രാഷ്ടരങ്ങളിലെ നേതൃത്വങ്ങൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

