ഇസ്രായേലിന്റേയും യു.എസിന്റേയും ഇറാൻ ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് ഉത്തരകൊറിയ
text_fieldsപ്യോങ്യാങ്: യു.എസിന്റെ ഇറാൻ ആക്രമണത്തിൽ പ്രതികരിച്ച് ഉത്തരകൊറിയ. യു.എൻ ചാർട്ടറിന്റെ ലംഘനമാണ് ഉണ്ടായതെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. സ്വന്തം ഭൂവിഭാഗം വികസിപ്പിക്കാൻ വേണ്ടി ഇസ്രായേൽ നടത്തുന്ന യുദ്ധങ്ങളേയും ഉത്തരകൊറിയ വിമർശിച്ചു. വിദേശകാര്യമന്ത്രാലയം വക്താവാണ് പ്രതികരണം നടത്തിയത്.
സ്വതന്ത്രമായ ഒരു രാജ്യത്തിന്റെ സുരക്ഷക്കും പരമാധികാരത്തിന് നേരെ നടന്ന ആക്രമണത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.എസിന്റേയും ഇസ്രായേലിന്റേയും ആക്രമണങ്ങൾക്കെതിരെ എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിരോധം ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണം യു.എസിന്‍റെ നയതന്ത്ര വിശ്വാസ്യത തകർത്തുവെന്ന് ചൈന. സാഹചര്യങ്ങൾ നിയന്ത്രണാതീതമാകുമോയെന്ന് ആശങ്കയുണ്ടെന്നും യു.എൻ രക്ഷാസമിതി യോഗത്തിന് പിന്നാലെ ചൈന അഭിപ്രായപ്പെട്ടു.എരിതീയിൽ എണ്ണയൊഴിക്കുന്നതിൽ നിന്ന് എല്ലാവരും മാറിനിൽക്കണമെന്ന് യു.എന്നിലെ ചൈനീസ് അംബാസഡർ ഫു കോങ് പറഞ്ഞു.
ശക്തിപ്രയോഗത്തിലൂടെ സംഘർഷങ്ങൾ വഷളാക്കരുത്. സ്ഥിതിഗതികൾ വഷളാകുന്നത് തടയുന്നതിനും യുദ്ധ വ്യാപനം ഒഴിവാക്കുന്നതിനും ഇസ്രായേൽ ഉടൻ തന്നെ വെടിനിർത്തലിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

