യു.എസ് യു.എന്നിനെ നോക്കുകുത്തിയാക്കുന്നുവെന്ന് ഉത്തരകൊറിയ
text_fieldsകിം ജോങ് ഉൻ
സിയോൾ: യു.എസ് യു.എന്നിനെ നോക്കുകുത്തിയാക്കുന്നുവെന്ന് ഉത്തരകൊറിയ. ക്രൂരമായ കുറ്റകൃത്യമാണ് യു.എസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് ഉത്തരകൊറിയ കുറ്റപ്പെടുത്തി. യു.എൻ യോഗത്തിലാണ് ഉത്തരകൊറിയ വിമർശനം ഉന്നയിച്ചത്.
യു.എസിന്റെ ഏത് ക്രൂരകൃത്യമാണ് യു.എന്നിൽ ചോദ്യം ചെയ്യപ്പെട്ടതെന്നും അതിൽ എന്തെങ്കിലും പരസ്യമായ ചർച്ച നടന്നിട്ടുണ്ടോയെന്നും ഉത്തരകൊറിയൻ പ്രതിനിധി ചോദിച്ചു. ഐക്യരാഷ്ട്രസഭയുടെ നിലനിൽപ്പിനെ തന്നെ അമേരിക്ക പുച്ഛിക്കുകയാണെന്നും യു.എൻ കുറ്റപ്പെടുത്തി. എന്നാൽ, ഏത് വിഷയത്തിലാണ് യു.എസിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്നതെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയില്ല.
സ്വന്തം രാഷ്ട്രീയതാൽപര്യങ്ങൾക്കായി ഐക്യരാഷ്ട്രസഭയെ ദുരുപയോഗപ്പെടുത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. യു.എസിന്റെ യുക്തിരാഹിത്യമായ ദുഷ്പ്രവർത്തിയെ ഒരിക്കലും അംഗീകരിക്കരുതെന്നും ഉത്തരകൊറിയ ആവശ്യപ്പെട്ടു.
യു.എസിന്റെ വെനസ്വേലൻ അധിനിവേശത്തിന് പിന്നാലെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ
സിയോൾ: യു.എസിന്റെ വെനസ്വേലൻ അധിനിവേശതിന് പിന്നാലെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. 2026ലെ ആദ്യ മിസൈൽ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തിയത്. ഉത്തരകൊറിയ തൊടുത്ത മിസൈൽ 900 കിലോ മീറ്റർ സഞ്ചരിച്ചുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ദക്ഷിണകൊറിയയും യു.എസും പ്രതികരിച്ചിരുന്നു. മിസൈൽ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണകൊറിയ ഉന്നതതല യോഗം വിളിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

