Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിനെതിരെ പോരാടാൻ...

യു.എസിനെതിരെ പോരാടാൻ എട്ടുലക്ഷം ആളുകൾ സൈന്യത്തിൽ ചേരാൻ താൽപര്യം അറിയിച്ചു -ഉത്തരകൊറിയ

text_fields
bookmark_border
kim jong un
cancel

പ്യോങ്യാങ്: യു.എസിന്റെ സ്വേഛാധിപത്യത്തിനെതിരെ പോരാടാൻ എട്ടുലക്ഷത്തോളം ആളുകൾ സൈന്യത്തിൽ ചേരാൻ സ്വയം സന്നദ്ധത അറിയിച്ചതായി ഉത്തരകൊറിയ. ഉത്തരകൊറിയൻ പത്രമായ റൊഡോങ് സിൻമൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഭൂഖണ്ഡാന്തര മിസൈലായ ഹോസോങ്-17ന്റെ വിക്ഷേപണത്തിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ അവകാശവാദം. ദക്ഷിണകൊറിയയും യു.എസും തമ്മിലുള്ള സൈനികാഭ്യാസത്തിനിടെയായിരുന്നു ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികാഭ്യാസം തങ്ങൾക്കെതിരായ യുദ്ധ പ്രഖ്യാപനമായാണ് ഉത്തരകൊറിയ കാണുന്നത്.

യു.എസിനും ദക്ഷിണകൊറിയക്കുമുള്ള ശക്തമായ താക്കീതാണ് മിസൈൽ പരീക്ഷണമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. മിസൈൽ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാൻ ഭരണാധികാരി കിം ജോങ് ഉന്നും എത്തിയിരുന്നു.

Show Full Article
TAGS:North Korea US 
Next Story