Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
North Korea rejected AstraZenecas COVID-19 vaccine over side effects
cancel
Homechevron_rightNewschevron_rightWorldchevron_right...

പാർശ്വഫലങ്ങളുണ്ടാകുമെന്ന്​; ഉത്തരകൊറിയ ആസ്​ട്രസെനക വാക്​സിൻ നിരസിച്ചു

text_fields
bookmark_border

സോൾ: പാർശ്വഫലങ്ങളെ തുടർന്ന്​ ആസ്​ട്രസെനക കോവിഡ്​ 19 വാക്​സിൻ നിരസിച്ച്​ ഉത്തരകൊറിയ. ലോകാരോഗ്യ സംഘടനയുടെ കോവാക്​സ്​ വിതരണ പദ്ധതിയിലൂടെ രാജ്യത്ത്​ വാക്​സിൻ നൽകാനായിരുന്നു തീരുമാനം. എന്നാൽ, പാർശ്വഫലങ്ങളെ തുടർന്ന്​ വാക്​സിൻ ഉത്തരകൊറിയ നിരസിക്കുകയായിരുന്നു.

ഉത്തരകൊറിയക്ക്​ 20ലക്ഷം വാക്​സിൻ ഡോസുകൾ നൽക​ുമെന്ന്​ കോവാക്​സ്​ അറിയിച്ചിരുന്നു. മേയ്​ അവസാനത്തോടെ എത്തിക്കാനായിരുന്നു നീക്കമെങ്കിലും ചർച്ചകൾ നീണ്ടതോടെ വൈകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഉത്തരകൊറിയയിൽ ഇതുവരെ ഒരു കോവിഡ്​ കേസുപോലും റിപ്പോർട്ട്​ ചെയ്​തില്ലെന്ന അവകാശവാദത്തെ ദക്ഷിണകൊറിയയും യു.എസ്​ അധികൃതരും ചോദ്യം ചെയ്​തിരുന്നു. രാജ്യത്ത്​ നടപ്പാക്കുന്ന കർശന നിയന്ത്രണങ്ങളെ തുടർന്ന്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്നാണ്​ ഉത്തരകൊറിയയുടെ വാദം. കോവിഡിന്‍റെ ആദ്യ വ്യാപനം മുതൽ ഉത്തരകൊറിയ അതിർത്തികൾ അടക്കുകയും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്​തിരുന്നു.

ആസ്​സെനകയുടെ വാക്​സിൻ അല്ലാതെ മറ്റു വാക്​സിനുകൾ രാജ്യത്ത്​ വിതരണം ആരംഭിക്കാനാണ്​ നീക്കമെന്ന്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഫോർ ​നാഷനൽ സെക്യൂരിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:North KoreaAstraZenecaCovid vaccine
News Summary - North Korea rejected AstraZenecas COVID-19 vaccine over side effects
Next Story