ഉദ്ഘാടനത്തിനിടെ കിമ്മിന് മുന്നിൽ യുദ്ധക്കപ്പൽ തകർന്നതിൽ കടുത്ത നടപടി; മൂന്ന് ഉദ്യോഗസ്ഥർ അറസ്റ്റിൽ
text_fieldsസോൾ: പുതിയ യുദ്ധക്കപ്പൽ പുറത്തിറക്കവെ തന്നെ തകർന്ന സംഭവത്തിൽ കടുത്ത നടപടിയുമായി ഉത്തരകൊറിയ. മൂന്ന് ഷിപ്പ് യാർഡ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. സംഭവത്തെ ക്രിമിനൽ നടപടി എന്നാണ് കിം വിശേഷിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നേരിട്ട് പങ്കെടുത്ത ഉദ്ഘാടന പരിപാടിയിലായിരുന്നു യുദ്ധക്കപ്പൽ തകർന്നത്. രാജ്യത്തെ വടക്കുകിഴക്കൻ മേഖലയിലെ തുറമുഖമായ ചോങ്ജിനിലാണ് നാവികശക്തി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ യുദ്ധക്കപ്പൽ നീറ്റിലിറക്കിയത്.
ചടങ്ങിനിടെ 5,000 ടൺ ഭാരമുള്ള ഡിസ്ട്രോയറിന്റെ അടിഭാഗത്തിന്റെ ഭാഗങ്ങൾ തകർന്ന് കപ്പലിന്റെ ബാലൻസ് തെറ്റുകയായിരുന്നു. എന്നാൽ, അപകടത്തിന് ഇടയാക്കിയതെന്താണെന്ന് വ്യക്തമായിട്ടില്ല. കപ്പല്‍ നിര്‍മ്മിച്ച വടക്കന്‍ ചോങ്‌ജിന്‍ കപ്പൽശാലയുടെ ചീഫ് എൻജിനീയര്‍ അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്.
സാധാരണഗതിയിൽ സൈനിക തിരിച്ചടികൾ ഉത്തര കൊറിയ അംഗീകരിക്കാറില്ല. എന്നാൽ, യുദ്ധക്കപ്പലിന് തകരാർ സംഭവിച്ച കാര്യം തുറന്നുസമ്മതിച്ചത് ഏവരെയും അമ്പരപ്പിച്ചിരുന്നു. ഇതിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

