Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉത്തരകൊറിയ...

ഉത്തരകൊറിയ അന്തർവാഹിനിയിൽനിന്ന്​ തൊടുക്കാവുന്ന ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷിച്ചു

text_fields
bookmark_border
ഉത്തരകൊറിയ അന്തർവാഹിനിയിൽനിന്ന്​ തൊടുക്കാവുന്ന ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷിച്ചു
cancel
camera_alt

Representative Image

സോൾ​: ഉത്തരകൊറിയ അന്തർവാഹിനികളിൽനിന്ന്​ ​െതാടുക്കാവുന്ന ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷിച്ചതായി ദക്ഷിണകൊറിയ. ആഴ്​ചകൾക്കിടെ നിരവധി മിസൈലുകളാണ്​ ഉത്തരകൊറിയ പരീക്ഷിച്ചത്​. ജോ ബൈഡൻ യു.എസ്​ പ്രസിഡൻറായി അധികാരമേറ്റശേഷം ആദ്യമായാണ്​ ഇത്രയും മാരകമായ ആയുധം ഉത്തരകൊറിയ പരീക്ഷിക്കുന്നത്​.

ഉത്തരകൊറിയയുമായി ആണവ ചർച്ച പുനരാരംഭിക്കാൻ തയാറാണെന്ന്​ യു.എസ്​ അറിയിച്ചതിനു പിന്നാലെയാണിത്​. കിഴക്കൻ തുറമുഖമായ സിൻപോയിൽ നിന്നായിരുന്നു മിസൈൽ പരീക്ഷണം. മിസൈൽ ജപ്പാൻ കടലിൽ പതിച്ചതായും ദക്ഷിണ കൊറിയൻ സൈനികവൃത്തങ്ങൾ അറിയിച്ചു.

അതേസമയം, അന്തർവാഹിനിയിൽ നിന്നാണോ ജലോപരിതലത്തിൽ നിന്നാണോ മിസൈൽ പരീക്ഷിച്ചതെന്ന്​ ദക്ഷിണകൊറിയ വ്യക്തമാക്കിയില്ല. രണ്ടു മിസൈലുകൾ പരീക്ഷിച്ചുവെന്നാണ്​ ആദ്യം കരുതിയതെന്ന്​ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു.

ഇത്​ അന്തർവാഹിനിയിൽനിന്ന്​ തൊടുക്കാവുന്ന ബാലിസ്​റ്റിക്​ മിസൈലുക​ളാണോ എന്ന്​ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2019ലാണ്​ ഉത്തരകൊറിയ ഏറ്റവുമൊടുവിൽ ഇത്തരം മിസൈലുകൾ പരീക്ഷിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:North KoreaBallistic Missile
News Summary - North Korea Fires Ballistic Missile
Next Story