അമേരിക്കയിലെ ഹൈസ്കൂളിൽ വിദ്യാർഥി സഹപാഠിയെ വെടിവെച്ചുകൊന്നു
text_fieldsവാഷിങ്ടൺ: അമേരിക്കയിലെ നോർത്ത് കരോളിനയിൽ ഹൈസ്കൂളിൽ വെടിവെപ്പിൽ വിദ്യാർഥി മരിച്ചു. വിൻസ്റ്റൺ സലേം മൗണ്ട് താബോർ ഹൈസ്കൂളിലായിരുന്നു സംഭവം. വെടിയേറ്റ വിദ്യാർഥിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച വിദ്യാർഥിക്ക് എത്ര വയസായെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
സ്കൂളിലെ തന്നെ മറ്റൊരു വിദ്യാർഥിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. സംഭവം നടന്ന് അഞ്ച് മണിക്കൂറിനകം ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെക്കാനുണ്ടായ കാരണം വ്യക്തമല്ല. ഒരാഴ്ചക്കിടെ നോർത്ത് കരോളിനയിൽ സ്കൂളിലുണ്ടാകുന്ന രണ്ടാമത്തെ വെടിവയ്പാണിത്.
സംഭവത്തെ തുടർന്ന് സമീപത്തെ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. അമേരിക്കയിൽ സ്കൂളുകളിൽ വിദ്യാർഥികൾ നടത്തുന്ന വെടിവെപ്പിൽ സഹപാഠികൾ കൊല്ലപ്പെടുന്നത് സാധാരണ സംഭവമായിരിക്കുകയാണ്.

